കോ​വി​ഡ്: വ​ലി​യ​ങ്ങാ​ടി​യി​ൽ നാളെ മു​ത​ൽ‍ ക്ര​മീ​ക​ര​ണം
Tuesday, August 11, 2020 11:33 PM IST
കോ​ഴി​ക്കോ​ട്: കൊ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ലി​യ​ങ്ങാ​ടി​യി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന​ട​ക്കം വ​ലി​യ​ങ്ങാ​ടി​യി​ലേ​ക്ക് എ​ത്തു​ന്ന ച​ര​ക്കു​ക​ള്‍ ഇ​റ​ക്കാ​ന്‍ ഒ​രു ദി​വ​സ​വും ക​ച്ച​വ​ടം ന​ട​ത്താ​നും സാ​ധ​ന​ങ്ങ​ള്‍ ക​യ​റ്റി അ​യ​ക്കാ​നും അ​ടു​ത്ത ദി​വ​സ​വു​മാ​യാ​ണ് ക്ര​മീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ ഇ​റ​ക്കു​മ​തി​യും ക​യ​റ്റു​മ​തി​യും ന​ട​ത്തു​ക എ​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം. ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍, എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ക്ര​മീ​ക​ര​ണം നാളെ മു​ത​ല്‍ ന​ട​പ്പാ​ക്കാ​നാണു തീ​രു​മാ​നം. കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ള്‍ ക്ല​സ്റ്റ​റു​ക​ളാ​യി മാ​റാ​ന്‍ പാ​ടി​ല്ലാ​യെ​ന്ന ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലാ​ണ് ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും മാ​ര്‍​ക്ക​റ്റ് പൂ​ര്‍​ണ​മാ​യി അ​ട​ക്കേ​ണ്ടി വ​രു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. കോവി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് വ​ലി​യ​ങ്ങാ​ടി മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ക്ല​സ്റ്റ​ര്‍ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ടി​യ​ന്തി​ര​മാ​യി യോ​ഗം ചേ​ര്‍​ന്ന​ത്. ക​ട​യു​ട​മ​ക​ള്‍, തൊ​ഴി​ലാ​ളി​ക​ള്‍, ചു​മ​ട്ടു​ത്തൊ​ഴി​ലാ​ളി​ക​ള്‍, ലോ​റി ജീ​വ​ന​ക്കാ​ര്‍, ച​ര​ക്കെ​ടു​ക്കാ​ന്‍ വ​രു​ന്ന​വ​ര്‍ തു​ട​ങ്ങി ഒ​രേ​സ​മ​യം 3000-ത്തി​ല​ധി​കം പേ​രാ​ണ് വ​ലി​യ​ങ്ങാ​ടി​യി​ല്‍ ഉ​ണ്ടാ​കാ​റു​ള്ള​ത്. തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​തോ​ടെ ഒ​രേ സ​മ​യം ഇ​വി​ടെ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം പ​കു​തി​യാ​യി കു​റ​ക്കാ​ന്‍ സാ​ധി​ക്കും. വ​ലി​യ​ങ്ങാ​ടി​യി​ലെ മാ​ര്‍​ക്ക​റ്റു​മാ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 15 രോ​ഗി​ക​ളാ​ണു​ള്ള​ത്.