മ​ല​യോ​ര മ​ല​യോ​ര ഹൈ​വേ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു ഹൈ​വേ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, August 11, 2020 11:31 PM IST
തി​രു​വ​മ്പാ​ടി: മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യു​ള്ള കോ​ട​ഞ്ചേ​രി മു​ത​ൽ ക​ക്കാ​ടം​പൊ​യി​ൽ വ​രെ​യു​ള്ള റീ​ച്ചി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം കേ​ര​ള പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി നി​ർ​വഹി​ച്ചു.
കാ​സ​ർ​കോ​ഡ് ന​ന്ദാ​ര​പ്പ​ട​വു മു​ത​ൽ പാ​റ​ശ്ശാ​ല വ​രെ​യു​ള്ള മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​തോ​ടെ തു​ട​ക്കം കു​റി​ക്കു​ക​യാ​ണ്. കോ​ട​ഞ്ചേ​രി, തി​രു​വ​മ്പാ​ടി, കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പാ​ത മ​ല​പ്പു​റം ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച് നി​ല​മ്പൂ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പോ​കു​ന്ന​ത്. കോ​ട​ഞ്ചേ​രി, പു​ലി​ക്ക​യം, നെ​ല്ലി​പ്പൊ​യി​ൽ, പു​ല്ലൂ​രാം​പാ​റ, പു​ന്ന​ക്ക​ൽ, ക​രി​ങ്കു​റ്റി, പോ​സ്റ്റോ​ഫീ​സ് ജം​ഗ്ഷ​ൻ, കൂ​മ്പാ​റ, മേ​ലേ കൂ​മ്പാ​റ, ആ​ന​ക്ക​ല്ലും​പാ​റ, അ​ക​മ്പു​ഴ, താ​ഴെ ക​ക്കാ​ട്, ക​ക്കാ​ടം​പൊ​യി​ൽ വ​ഴി​യാ​ണ് പാ​ത ക​ട​ന്നു പോ​കു​ന്ന​ത്. 34.3 കി.​മീ നീ​ള​മു​ള്ള പാ​ത 12 മീ​റ്റ​ർ വീ​തി​യി​ൽ ഹൈ​വേ നി​ല​വാ​ര​ത്തി​ലാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്. ഏ​ഴ് മീ​റ്റ​ർ വീ​തി​യി​ൽ കാ​ര്യേ​ജ് വേ, ​ശാ​സ്ത്രീ​യ രീ​തി​യി​ലു​ള്ള ഡ്രെ​യി​നേ​ജ്, പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് വി​രി​ച്ച ന​ട​പ്പാ​ത​ക​ൾ, യൂ​ട്ടി​ലി​റ്റി ഡ​ക്ടു​ക​ൾ, ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ക​ലു​ങ്കു​ക​ളും ചെ​റു​കി​ട പാ​ല​ങ്ങ​ളും സൈ​ൻ​ബോ​ഡു​ക​ൾ, സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ, വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ, ബ​സ് ബേ​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സ​ഹ​ക​ര​ണ സം​ഘ​മാ​ണ് 155 കോ​ടി രൂ​പ​ക്ക് പ്ര​വൃ​ത്തി ക​രാ​റെ​ടു​ത്തി​ട്ടു​ള്ള​ത്. 24 മാ​സ​മാ​ണ് നി​ർ​മ്മാ​ണ കാ​ലാ​വ​ധി. പു​ല്ലൂ​രാം​പാ​റ​യി​ൽ സ​ജ്ജീ​ക​രി​ച്ച വേ​ദി​യി​ലാ​ണ് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്. യോ​ഗ​ത്തി​ൽ ജോ​ർ​ജ് എം ​തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിച്ചു.
തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം അ​ന്ന​മ്മ മാ​ത്യു, കൊ​ടു​വ​ള്ളി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​ജെ. കു​ര്യ​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.