അ​തി​ർ​ത്തി​യി​ൽ പോ​ലീ​സ് ത​ട​ഞ്ഞ യു​വാ​വി​നു ക​ള​ക്ടറുടെ അനുമതി
Tuesday, August 11, 2020 12:01 AM IST
കാ​ട്ടി​ക്കു​ളം: തോ​ൽ​പ്പെ​ട്ടി ചെ​ക്പോ​സ്റ്റി​ൽ പോ​ലീ​സ് ആ​റു മ​ണി​ക്കൂ​റോ​ളം ത​ട​ഞ്ഞു​വ​ച്ച യു​വാ​വി​നു ജി​ല്ലാ ക​ള​ക്ട​ർ നേ​രി​ട്ടെ​ത്തി ജി​ല്ല​യി​ലേ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു.​ബം​ഗ​ളൂ​രു​വി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നി​യ​റാ​യ പേ​രാ​ന്പ്ര സ്വ​ദേ​ശി ഇ​ന്ദ്ര​ജി​ത്തി​നാ​ണ് ക​ള​ക്ട​ർ പ്ര​വേ​ശ​നാ​നു​മ​തി ന​ല്കി​യ​ത്.
ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു വ​യ​നാ​ട്ടി​ലേ​ക്കു​ള്ള എ​ൻ​ട്രി പോ​യി​ന്‍റാ​യ മു​ത്ത​ങ്ങ​യി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ലാ​ണ് ഇ​ന്ദ്ര​ജി​ത്ത് തോ​ൽ​പ്പെ​ട്ടി വ​ഴി വ​ന്ന​ത്. പാസ് ഉണ്ടായിട്ടും പോ​ലീ​സ് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ല്ല.​
ഇ​ന്ദ്ര​ജി​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ജി​ല്ലാ ക​ള​ക്ട​റു​ടെ​യും ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ഒ​ടു​വി​ൽ രാ​ത്രി 11 ഓ​ടെ ജി​ല്ലാ ക​ള​ക്ട​ർ തോ​ൽ​പ്പെ​ട്ടി​യി​ലെ​ത്തി യു​വാ​വി​നു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.