മു​ഖ്യ​മ​ന്ത്രി പെ​ട്ടി​മു​ടി​യി​ല്‍ പോ​വ​ണമെന്ന് കെ.പി.എ.മജീദ്
Sunday, August 9, 2020 11:51 PM IST
കോ​ഴി​ക്കോ​ട്: മൂ​ന്നാ​റി​ലെ പെ​ട്ടി​മു​ടി​യി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തോ​ടു​ള്ള നി​ഷേ​ധാ​ത്മ​ക സ​മീ​പ​നം സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മു​സ് ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്. ദു​ര​ന്ത​സ്ഥ​ല​ത്ത് എ​ത്താ​ന്‍ കൂ​ട്ടാ​ക്കാ​ത്ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ന​ട​പ​ടി ഭ​ര​ണാ​ധി​കാ​രി​ക്ക് ഭൂ​ഷ​ണ​മ​ല്ല.
സ​ര്‍​ക്കാ​ര്‍ ഹെ​ലി​ക്കോ​പ്റ്റ​ര്‍ പോ​ലും വി​ട്ടു കൊ​ടു​ത്തി​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യും ദു​ര​ന്ത ഭൂ​മി​യി​ലെ​ത്തി ഇ​ട​പെ​ട്ട​പ്പോ​ഴും ദി​വ​സ​ങ്ങ​ളാ​യി​ട്ടും അ​വി​ടെ പോ​കാ​ന്‍ കൂ​ട്ടാ​ക്കാ​ത്ത മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്.
ര​ണ്ടു ദു​ര​ന്ത​ങ്ങ​ളി​ല്‍ പെ​ട്ട​വ​ര്‍​ക്ക് ഒ​രേ ദി​വ​സം ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ക്കു​മ്പോ​ള്‍ തു​ല്യ​ത പാ​ലി​ക്കാ​നു​ള്ള മ​ര്യാ​ദ​പോ​ലും കാ​ണി​ച്ചി​ല്ലെ​ന്നും മ​ജീ​ദ് കു​റ്റ​പ്പെ​ടു​ത്തി.