ഡോ. ​അ​നീ​ഷി​ന്‍റെ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര അം​ഗീ​കാ​രം
Sunday, August 9, 2020 11:51 PM IST
മാ​ന​ന്ത​വാ​ടി: കു​ര​ങ്ങു പ​നി പ്ര​തി​രോ​ധ ഗ​വേ​ഷ​ണ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര ബ​യോ​ടെ​ക്നോ​ള​ജി(​ഡി​ബി​ടി ഗ​വ. ഓ​ഫ് ഇ​ന്ത്യ) വ​കു​പ്പി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ക​മ്യൂ​ണി​ക്ക​ബി​ൾ ഡീ​സീ​സ​സ് റി​സ​ർ​ച്ച് ല​ബോ​റ​ട്ട​റി മേ​ധാ​വി​യും സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റും വ​യ​നാ​ട്ടു​കാ​ര​നു​മാ​യ ഡോ.​ഇ.​എം. അ​നീ​ഷാ​ണ് പ​ദ്ധ​തി​ക്കു പി​ന്നി​ൽ.
2013 മു​ത​ൽ വ​യ​നാ​ട്ടി​ൽ മ​നു​ഷ്യ​രി​ൽ കു​ര​ങ്ങു​പ​നി​യും തു​ട​ർ മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും ശ്ര​ദ്ധേ​യ ഗ​വേ​ഷ​ണ പ​ഠ​ന​ങ്ങ​ൾ ന​ട​ക്കു​ന്നി​രു​ന്നി​ല്ല. ഡോ. ​അ​നീ​ഷ് കൊ​തു​കു​ജ​ന്യ​രോ​ഗ​നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ട്ടു ഗ​വേ​ഷ​ണ​പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും അ​ൻ​പ​തോ​ളം ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
കു​ര​ങ്ങു​പ​നി പ​ര​ത്തു​ന്ന ചെ​ള്ളു​ക​ളു​ടെ ജ​നി​ത​ക വ്യ​തി​യാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ചെ​ള്ളു​ക​ൾ വ​ഹി​ക്കു​ന്ന രോ​ഗ​വാ​ഹ​ക​രാ​യ സൂ​ക്ഷ്മ ജീ​വി​ക​ളെ​കു​റി​ച്ചും പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​മാ​ണ് ഗ​വേ​ഷ​ണം.
കു​ര​ങ്ങു​പ​നി​യെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ പ​ഠ​നം, രോ​ഗ പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നും സ​ഹാ​യ​ക​മാ​വും. മൂ​ന്നു​വ​ർ​ഷം നീ​ളു​ന്ന ഗ​വേ​ഷ​ണ പ​ദ്ധ​തി​ക്ക് ല​ബോ​റ​ട്ട​റി അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഫീ​ൽ​ഡ് വ​ർ​ക്ക്, ഗ​വേ​ഷ​ക​ർ​ക്കു​ള്ള ഫെ​ലോ​ഷി​പ്പു​ക​ൾ എ​ന്നി​വ​യ്ക്കാ​ണ് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്.
ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ഏ​ർ​പ്പെ​ടു​ത്തി​യ യം​ഗ് സ​യ​ന്‍റി​സ്റ്റ് അ​വാ​ർ​ഡ്, യു​ജി​സി റി​സ​ർ​ച്ച് അ​വാ​ർ​ഡ് എ​ന്നി​വ​യും അ​നീ​ഷ് ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.
വ​യ​നാ​ട്ടി​ലെ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഗ​വേ​ഷ​ണ​പ​ഠ​ന​ങ്ങ​ൾ ന​ട​ക്കു​ക.