കോഴിക്കോട്ട്‍ 69 പേ​ര്‍​ക്ക്
Sunday, August 9, 2020 11:51 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 69 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 55 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്കം വ​ഴി​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ര​ണ്ടു​പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രാ​ണ്. എ​ട്ടു​പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​ണ്. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത നാ​ലു​കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ മ​രു​തോ​ങ്ക​ര, വി​ല്യാ​പ്പ​ള​ളി സ്വ​ദേ​ശി​ക​ള്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ 41,28,44,30,28,30,28 വാ​ര്‍​ഡു​ക​ളി​ല്‍​പ്പെ​ട്ട അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍​ക്കും കി​ഴ​ക്കോ​ത്ത് സ്വ​ദേ​ശി​ക്കു​മാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.
സ​മ്പ​ര്‍​ക്കം വ​ഴി കോ​ഴി​ക്കോ​ട് ന​ഗ​ര​പ​രി​ധി​യി​ല്‍ 30 പേ​ര്‍​ക്കും ക​ക്കോ​ടി​യി​ലും കു​ന്ന​മം​ഗ​ല​ത്തും ബേ​പ്പൂ​രും കി​ഴ​ക്കോ​ത്തും വി​ലാ​പ്പ​ള്ളി​യി​ലും ര​ണ്ടു​പേ​ര്‍​ക്കും മ​ട​വൂ​രി​ലും മു​ക്ക​ത്തും മൂ​ന്നു​പേ​ര്‍​ക്കും ന​രി​ക്കു​നി, ഒ​ള​വ​ണ്ണ, പേ​രാ​മ്പ്ര, ഉ​ണ്ണി​കു​ളം, അ​ത്തോ​ളി, ക​ട​ലു​ണ്ടി, കോ​ട​ഞ്ചേ​രി, പേ​രാ​മ്പ്ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ​രു​ത്ത​ര്‍​ക്കും രോ​ഗ​ബാ​ധ​യു​ണ്ടാ​യി.
കോ​ഴി​ക്കോ​ട് ക​ല്ലാ​യി സ്വ​ദേ​ശി , കു​രു​വ​ട്ടൂ​ര്‍ , മു​ക്കം, വാ​ണി​മേ​ല്‍​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​റ​വി​ട​മ​റി​യാ​ത്ത കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.
1,106 പേ​രാ​ണ് നി​ല​വി​ല്‍ കോ​ഴി​ക്കോ​ട്ട് ചി​കി​ല്‍​സ​യി​ലു​ള്ള​ത്. അ​ഞ്ചു​പേ​ര്‍ മ​റ്റു​ജി​ല്ല​ക​ളി​ലും ചി​കി​ല്‍​സ​യി​ലു​ണ്ട്.
കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 91 ഇ​ത​ര ജി​ല്ല​ക്കാ​ര്‍ ചി​കി​ല്‍​സ​യി​ലു​ണ്ട്. ഇ​ന്ന് 30 പേ​ര്‍ രോ​ഗ​മു​ക്തി​നേ​ടി. 13,880 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 80,704 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.