കാ​ട്ടാ​ന​ക​ളി​റ​ങ്ങി,വ്യാ​പ​ക കൃ​ഷി നാ​ശം
Sunday, August 9, 2020 11:51 PM IST
നാ​ദാ​പു​രം: ക​ണ്ണ​വം വ​ന മേ​ഖ​ല​യോ​ടു ചേ​ര്‍​ന്നു കി​ട​ക്കു​ന്ന ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ വി​ല​ങ്ങാ​ട് ത​രി​പ്പ​ക്കോ​ള​നി​യി​ല്‍ കാ​ട്ടാ​ന​ക​ളി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച ഫെ​ന്‍​സിം​ഗ് ലൈ​നു​ക​ള്‍ ത​ക​ര്‍​ത്താ​ണ് ആ​ന​യി​റ​ങ്ങി​യ​ത്.
ച​ന്തു വാ​യാ​ട്,കു​ഞ്ഞാ​ന്‍ ത​രി​പ്പ,അ​നീ​ഷ് മാ​ടാ​ഞ്ചേ​രി,കേ​ള​പ്പ​ന്‍ മാ​ടാ​ഞ്ചേ​രി,മോ​ളി വാ​യാ​ട്,ലി​നീ​ഷ് മാ​ടാ​ഞ്ചേ​രി,സാ​ബു വാ​യാ​ട്, ഡി. ​ബാ​ബു മാ​ടാ​ഞ്ചേ​രി, ച​ന്ദ്ര​ന്‍ മാ​ടാ​ഞ്ചേ​രി,ടി.​ച​ന്തു, കു​ഞ്ഞാ​ന്‍ ത​രി​പ്പ, ടി. ​ച​ന്തു ന​ടു​വി​ല്‍ പു​ര​യി​ല്‍, വി​നീ​ഷ് മാ​ടാ​ഞ്ചേ​രി,ചെ​റി​യ കേ​ള​പ്പ​ന്‍ ത​രി​പ്പ തു​ട​ങ്ങി പ​തി​ന​ഞ്ചോ​ളം ക​ര്‍​ഷ​ക​രു​ടെ ഏ​ക്ക​ര്‍ ക​ണ​ക്കി​ന് ഭൂ​മി​യി​ലെ കാ​ര്‍​ഷി​ക വി​ള​ക​ളാ​ണ് ആ​ന​ക്കൂ​ട്ടം ത​ക​ര്‍​ത്തെ​റി​ഞ്ഞ​ത്.
തെ​ങ്ങ്,ക​വു​ങ്ങ്,വാ​ഴ,കു​രു​മു​ള​ക്,ഗ്രാ​മ്പു തു​ട​ങ്ങി​യ​വ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.​മേ​ഖ​ല​യി​ല്‍ ഫോ​റ​സ്റ്റ് സ്ഥാ​പി​ച്ച ഫെ​ന്‍​സിം​ഗ് ലൈ​നു​ക​ള്‍ ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി ത​ക​രാ​റി​ലാ​ണെ​ന്നും അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​ക​ള്‍ വൈ​കു​ക​യാ​ണെ​ന്നും കോ​ള​നി​വാ​സി​ക​ള്‍ പ​റ​ഞ്ഞു.