മ​ല​യോ​ര ഹൈ​വേ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, August 9, 2020 11:50 PM IST
കോ​ഴി​ക്കോ​ട്: മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യു​ള്ള കോ​ട​ഞ്ചേ​രി മു​ത​ല്‍ ക​ക്കാ​ടം​പൊ​യി​ല്‍ വ​രെ​യു​ള്ള റീ​ച്ചി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11ന് ​പു​ല്ലൂ​രാം​പാ​റ​യി​ല്‍ ന​ട​ക്കും. മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക.
കാ​സ​ര്‍​ഗോ​ഡ് ന​ന്ദാ​ര​പ്പ​ട​വു മു​ത​ല്‍ പാ​റ​ശാ​ല വ​രെ​യു​ള്ള മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഇ​തോ​ടെ തു​ട​ക്ക​മാ​കും. കോ​ട​ഞ്ചേ​രി, തി​രു​വ​മ്പാ​ടി, കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പാ​ത മ​ല​പ്പു​റം ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ച്ച് നി​ല​മ്പൂ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പോ​കു​ന്ന​ത്. കോ​ട​ഞ്ചേ​രി, പു​ലി​ക്ക​യം, നെ​ല്ലി​പ്പൊ​യി​ല്‍, പു​ല്ലൂ​രാം​പാ​റ, പു​ന്ന​ക്ക​ല്‍, ക​രി​ങ്കു​റ്റി, പോ​സ്റ്റോ​ഫീ​സ് ജം​ഗ്ഷ​ന്‍, കൂ​മ്പാ​റ, മേ​ലേ കൂ​മ്പാ​റ, ആ​ന​ക്ക​ല്ലും​പാ​റ, അ​ക​മ്പു​ഴ, താ​ഴെ ക​ക്കാ​ട്, ക​ക്കാ​ടം​പൊ​യി​ല്‍ വ​ഴി​യാ​ണ് പാ​ത ക​ട​ന്നു പോ​കു​ന്ന​ത്. 4.3 കി.​മീ നീ​ള​മു​ള്ള പാ​ത 12 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ഹൈ​വേ നി​ല​വാ​ര​ത്തി​ലാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ ഏ​ഴ്‌ മീ​റ്റ​ര്‍ വീ​തി​യി​ല്‍ കാ​ര്യേ​ജ് വേ, ​ശാ​സ്ത്രീ​യ രീ​തി​യി​ലു​ള്ള ഡ്രെ​യി​നേ​ജ്, പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്‍റ​ര്‍​ലോ​ക്ക് വി​രി​ച്ച ന​ട​പ്പാ​ത​ക​ള്‍ , യൂ​ട്ടി​ലി​റ്റി ഡ​ക്ടു​ക​ള്‍, ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ക​ലു​ങ്കു​ക​ളും ചെ​റു​കി​ട പാ​ല​ങ്ങ​ളും സൈ​ന്‍​ബോ​ഡു​ക​ള്‍ , സി​ഗ്‌​ന​ല്‍ ലൈ​റ്റു​ക​ള്‍, വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ള്‍, ബ​സ് ബേ​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ക. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സ​ഹ​ക​ര​ണ സം​ഘ​മാ​ണ് 155 കോ​ടി രൂ​പയ്​ക്ക് പ്ര​വൃ​ത്തി ക​രാ​റെ​ടു​ത്തി​ട്ടു​ള്ള​ത്.