ബി​കെ ക​നാ​ലി​ല്‍ ഫ്ള​ഡ് കം ​നാ​വി​ഗേ​ഷ​ന്‍ സം​വി​ധാ​നം: പ​ദ്ധ​തി ന​ട​പ്പാക്ക​ണ​മെ​ന്ന് എം​പി
Sunday, August 9, 2020 11:50 PM IST
കോ​ഴി​ക്കോ​ട്: അ​ടി​ക്ക​ടി​യു​ള്ള മ​ഴ​യി​ല്‍ ന​ഗ​ര​ത്തി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​കു​ന്ന വെ​ള്ള​പൊ​ക്കം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ബി​കെ ക​നാ​ലി​ല്‍ ഫ്ള​ഡ് കം ​നാ​വി​ഗേ​ഷ​ന്‍ ലോ​ക്ക് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം.​കെ. രാ​ഘ​വ​ന്‍ എം​പി കേ​ന്ദ്ര മ​ന്ത്രി ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ഖാ​വ​ത്ത്, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ എ​ന്നി​വ​രോ​ടാ​വ​ശ്യ​പ്പെ​ട്ടു.
നി​ല​വി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യെ അ​പേ​ക്ഷി​ച്ച് ചാ​ലി​യാ​ര്‍ പു​ഴ​യു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും ഈ ​വെ​ള്ളം ബി​കെ ക​നാ​ല്‍ എ​ന്ന ചെ​റു​പു​ഴ വ​ഴി ക​ല്ലാ​യി പു​ഴ​യി​ലേ​ക്ക് ക​യ​റു​ക​യും ചെ​യ്യു​ന്നു. പി​ന്നീ​ടി​ത് ക​നോ​ലി ക​നാ​ലി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലും സ​മീ​പ​ത്തു​ള്ള കി​ഴ​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ സാ​ര​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.​ജ​ല​നി​ര​പ്പ് ഉ​യ​രു​മ്പോ​ഴു​ള്ള വെ​ള്ള​പൊ​ക്കം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ബികെ ക​നാ​ലി​ല്‍ ഫ്ള​ഡ് കം ​നാ​വി​ഗേ​ഷ​ന്‍ ലോ​ക്ക് സം​വി​ധാ​നം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്ക​ണം. ഇ​തി​നാ​യി നി​ല​വി​ല്‍ സാ​ധ്യ​താ പ​ഠ​നം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ത് ത്വ​രി​ത​പ്പെ​ടുത്തേ​ണ്ട​തി​ന്‍റെ​യും തു​ട​ര്‍​ച്ച​യാ​യ വ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കേ​ണ്ട​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എം​പി വി​ഷ​യം കേ​ന്ദ്ര ജ​ല​വി​ഭ​വ മ​ന്ത്രി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​ത്.