യു​വാ​വ് ട്രെയിൻ ത​ട്ടി മ​രി​ച്ച സം​ഭ​വം: പു​ന​ര​ന്വേ​ഷ​ണം തു​ട​ങ്ങി
Sunday, August 9, 2020 11:50 PM IST
കൊ​യി​ലാ​ണ്ടി:​ തീ​വ​ണ്ടി ത​ട്ടി യു​വാ​വ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം പു​ന​ര​ന്വേ​ഷി​ക്കു​ന്നു. ഫ​റൂ​ക്കി​ലെ പൂ​നാ​ക്ക​ല്‍ പ​രേ​ത​നാ​യ അ​ബ്ദു റ​ഹി​മാ​ന്‍റെ​യും ജ​മീ​ല​യു​ടെ​യും ഏ​ക മ​ക​ന്‍ ജം​ഷീ​ദി (30)നെ​യാ​ണ് ക​ഴി​ഞ്ഞ മാ​സം തീ​വ​ണ്ടി ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന ജം​ഷീ​ദ് പൂ​ക്കാ​ട് ക​ട​യി​ല്‍ ബി​ല്ല് ശ​രി​യാ​ക്കാ​ന്‍ പോ​കു​ക​യും രാ​ത്രി എ​ട്ടോ​ടെ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍ പു​ക്കാ​ട് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.​
അ​ബ​ദ്ധ​ത്തി​ല്‍ ട്രെയി​ന്‍ ത​ട്ടി​യ​താ​യി ക​ണ്ടെ​ത്തി കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ജം​ഷീ​ദു​മാ​യി നി​ര​ന്ത​രം ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ ചോ​ദ്യം ചെ​യ്യാ​നോ അ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പോ​യ 15 ല​ക്ഷ​ത്തോ​ളം രൂ​പ​യെ പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യോ ചെ​യ്തി​ല്ല. ഇ​തി​നെ​തി​രെ ഉ​മ്മ ജ​മീ​ല മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് കേ​സ് പു​ന​ര​ന്വേ​ഷി​ക്കാ​ന്‍ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍.​ഹ​രി​ദാ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.​അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത ഡി​വൈ​എ​സ്പി സം​ഭ​വ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.
മ​ര​ണം സം​ഭ​വി​ച്ച സ​മ​യം പൂ​ക്കാ​ട് ഒ​രു സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ വ​ന്ന് റെ​യി​ല്‍​വേ ട്രാ​ക്ക് അ​ന്വേ​ഷി​ച്ച ചെ​റു​പ്പ​ക്കാ​ര​ന്‍റെ സി​സി​ടി​വി.​ദൃ​ശ്യം ശേ​ഖ​രി​ച്ചു.​ജം​ഷീ​ദി​ന്‍റെ ബോ​ഡി കാ​ണാ​ന്‍ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി ക​ര​ഞ്ഞു​കൊ​ണ്ട് തി​രി​ച്ചു പോ​യ അ​ജ്ഞാ​ത​രാ​യ യു​വ​തി​യേ​യും യു​വാ​വി​നേ​യും പ​റ്റി​യും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കേ​സ​ന്വേ​ഷ​ണ​ത്തി​ല്‍ കൊ​യി​ലാ​ണ്ടി പോ​ലീ​സി​ന് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കും. ഇ​രു​പ​തോ​ളം പേ​രെ ഇ​തി​നോ​ട​കം ചോ​ദ്യം ചെ​യ്ത് ക​ഴി​ഞ്ഞു ജം​ഷീ​ദി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍നി​ന്ന് പ​ണം പോ​യ​തി​നെ പ​റ്റി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്.