ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Saturday, August 8, 2020 11:04 PM IST
താ​മ​ര​ശേ​രി: നാ​ലാം ദി​വ​സ​വും ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ കൊ​ടു​വ​ള്ളി നെ​ല്ലാ​ങ്ക​ണ്ടി​യി​ല്‍ വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ശ​നി​ഴാ​ഴ്ച്ച പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് പു​നൂ​ര്‍ പു​ഴ​ക​ര​ക​വി​ഞ്ഞ് നെ​ല്ലാ​ങ്ക​ണ്ടി​ല്‍ വെ​ള്ളം ക​യ​റി​യ​ത്. ച​ക്കി​ട്ട​ക്ക​ണ്ടി, പു​നൂ​ര്‍ എം​പി​സി റോ​ഡ്, കോ​ളി​ക്ക​ല്‍, കു​ണ്ട​ത്തി​ല്‍, പു​തു​പ്പാ​ടി മാ​പ്പി​ള​പ​റ​മ്പ്, പ​യോ​ണ, കൈ​ത​പ്പൊ​യി​ല്‍, ച​ക്കി​ട്ട​ക​ണ്ടി, മ​ട​ത്തും​പൊ​യി​ല്‍ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി. കൊ​ടു​വ​ള്ളി​യി​ല്‍ കു​ണ്ട​ത്തി​ല്‍ അ​ക്ബ​റി​ന്‍റെ മ​തി​ല്‍ ഇ​ടി​ഞ്ഞ് വീ​ടി​ന് മു​ക​ളി​ലേ​ക്ക് വീ​ണ് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു.

പു​തു​പ്പാ​ടി​യി​ല്‍ ക​മ്മ്യൂ​ണി​റ്റി​ഹാ​ളി​നു മു​ക​ളി​ല്‍ മ​രം വീ​ണ് മേ​ല്‍​ക്കൂ​ര ന​ശി​ച്ചു. ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ച​മ​ല്‍ മാ​വു​ള്ള​പൊ​യി​ല്‍ മ​ല​യി​ടി​ച്ചി​ല്‍ ഭീ​ഷ​ണി​യു​ള്ള കു​ടു​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ലും മ​ര​ങ്ങ​ള്‍ റോ​ഡി​ലേ​ക്ക് ക​ട​പ​ഴ​കി വീ​ണും ഗ​താ​ഗ​തം ത​ട​സം നേ​രി​ട്ടു. അ​പ​ക​ട ഭീ​തി​യി​ല്‍ താ​മ​ര​ശേ​രി താ​ലു​ക്കി​ല്‍ ഏ​ഴ് ക്യാ​മ്പു​ക​ള്‍ തു​റ​ന്നു.

താ​മ​ര​ശേ​രി താ​ലൂ​ക്കി​ല്‍ ഏ​ഴ് ക്യാ​മ്പു​ക​ള്‍ ആ​രം​ഭി​ച്ചു. ക​ട്ടി​പ്പാ​റ, കൊ​ടു​വ​ള്ളി, ഉ​ണ്ണി​കു​ളം എ​ന്നീ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഓ​രോ​ന്നും പു​തു​പ്പാ​ടി, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ര​ണ്ട് വീ​ത​വു​മാ​ണ് ക്യാ​മ്പു​ക​ള്‍ തു​ട​ങ്ങി​യ​ത്. 50 കു​ടു​ബ​ങ്ങ​ളി​ല്‍ നി​ന്ന് 168 അം​ഗ​ങ്ങ​ളെ ക്യാ​മ്പു​ക​ളി​ലേ​യ്ക്കും 128 കു​ടു​ബ​ങ്ങ​ളെ ബ​ന്ധു​വീ​ട്ടി​ലേ​ക്കും മാ​റ്റി താ​മ​സി​പ്പി​ച്ച​താ​യി ത​ഹ​സി​ല്‍​ദാ​ര്‍ സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ് പ​റ​ഞ്ഞു.