ജീ​വ​ന്‍ ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Thursday, August 6, 2020 11:20 PM IST
തി​രു​വ​മ്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ രൂ​പീ​ക​രി​ച്ച 130 അം​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ റെ​സ്ക്യൂ ടീ​മി​ന് പ​ഞ്ചാ​യ​ത്തി ന്‍റെ 2020-21 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ര​ണ്ട് ല​ക്ഷം ഉ​ൾ​പ്പെ​ടു​ത്തി ല​ഭ്യ​മാ​ക്കി​യ ജീ​വ​ന്‍ ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
പ​ഞ്ചാ​യ​ത്തി​നെ അ​ഞ്ച് മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് 25 അം​ഗ​ങ്ങ​ൾ വീ​ത​മു​ള്ള ഗ്രൂ​പ്പു​ക​ളാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ന്യ​സി​ച്ചാ​ണ് റെ​സ്ക്യൂ ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക.​ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ ടീം ​സ​ജ്ജ​മാ​ണ്.

ആ​ദ​രി​ച്ചു

താ​മ​ര​ശേ​രി: കൂ​ട​ത്താ​യി വി​ല്ലേ​ജി​ൽ നിന്ന് കൊ​ടി​യ​ത്തൂ​ര്‍ വി​ല്ലേ​ജി​ലേ​ക്ക് സ്ഥ​ലം മാ​റി​പ്പോ​കു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ കെ.​ഷി​ജു​വി​ന് കൂ​ട​ത്താ​യി വി​ല്ലേ​ജ് ജ​ന​കീ​യ സ​മി​തി ആ​ദ​രി​ച്ചു. 2018, 2019 പ്ര​ള​യ കാ​ല​ത്തും കോ​വി​ഡ് 19 മ​ഹാ​മാ​രി​യി​ലും പ്ര​തി​രോ​ധം തീ​ര്‍​ക്കാ​ന്‍ നേ​തൃ​പ​ര​മാ​യ പ​ങ്ക് വ​ഹി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു.
വാ​ര്‍​ഡ് മെ​ംബര്‍ റൂ​ബി ത​മ്പി കെ.​ഷി​ജു​വി​ന് ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു.

ചു​റ്റു​മ​തി​ല്‍ ത​ക​ര്‍​ന്ന​ത്
എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു

താ​മ​ര​ശേ​രി:​ ​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ചു​റ്റു​മ​തി​ല്‍ ത​ക​ര്‍​ന്ന താ​മ​ര​ശേ​രി കോ​ട്ട​യി​ല്‍ ഭ​ഗ​വ​തി​ക്ഷേ​ത്രം കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു.
അ​മ്പ​ല​ത്തി​ന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്തെ ചു​റ്റു​മ​തി​ലാ​ണ്‌ പൂ​ര്‍​ണ്ണ​മാ​യും ത​ക​ര്‍​ന്ന് വീ​ണ​ത്. ഏ​ക​ദേ​ശം അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ദേ​വ​സ്വം മ​ന്ത്രി​യു​ടെ അ​ടി​യ​ന്തര ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തു​മെ​ന്ന് എം​എ​ല്‍​എ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍​ക്ക് ഉ​റ​പ്പ് ന​ല്‍​കി.