അ​ഞ്ച് ഫൈ​ബ​ർ ബോ​ട്ടു​ക​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Wednesday, August 5, 2020 10:59 PM IST
മു​ക്കം: പ്ര​ള​യ​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​മെ​ന്ന നി​ല​യി​ൽ അ​ഞ്ച് ഫൈ​ബ​ർ ബോ​ട്ടു​ക​ൾ രാ​ഹു​ൽ ബ്രി​ഗേ​ഡ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ഹൈ​ബി ഈ​ഡ​ൻ എം.​പി ഓ​ൺ​ലൈ​ൻ വ​ഴി പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പു​ൽ​പ്പ​റ​മ്പി​ൽ വച്ച് ബോ​ട്ടു​ക​ൾ വോള​ണ്ടി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ള​ത്തി​ലി​റ​ക്കി. എ​ൻ.​പി ഷം​സു​ദ്ദീ​ൻ, മു​ജീ​ബ് കു​ട്ടി, ബ​ഷീ​ർ തെ​ച്യാ​ട്, സ​ലീം പാ​ലം​പാ​ടി​യി​ൽ, മു​ൻ​ദീ​ർ ചേ​ന്ന​മം​ഗ​ലൂ​ർ, നി​ഷാ​ദ് വീ​ച്ചി, ത​നു​ദേ​വ് നേ​തൃ​ത്വം ന​ൽ​കി.

സൗ​ഹൃ​ദസം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: ബ​ലി പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ല​ത്തി​ലെ "സൗ​ഹൃ​ദ പെ​രു​ന്നാ​ൾ" എ​ന്ന ത​ല​ക്കെ​ട്ടി​ൽ ജ​മാ​ത്ത​ത്തെ ഇ​സ്‌​ലാ​മി വ​നി​ത വി​ഭാ​ഗം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ഓ​ൺ​ലൈ​നി​ൽ സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.