കോ​ഴി​ക്കോ​ട്ട് 97 പേ​ര്‍​ക്ക്
Tuesday, August 4, 2020 11:16 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 97 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
44 പേ​ർ രോ​ഗ മു​ക്ത​രാ​യി. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ മൂ​ന്നു​പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 70 പേ​ര്‍​ക്കും പോ​സി​റ്റീ​വാ​യി. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത എ​ട്ട് കേ​സു​ക​ളും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ 14 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​ഇ​തോ​ടെ 847 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ല്‍ 259 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 78 പേ​ര്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും, 118 പേ​ര്‍ കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി എ​ഫ്എ​ല്‍​ടി​യി​ലും 67 പേ​ര്‍ ഫ​റോ​ക്ക് എ​ഫ്എ​ല്‍​ടി​സി​യി​ലും 179 പേ​ര്‍ എ​ന്‍​ഐ​ടി മെ​ഗാ എ​ഫ്എ​ല്‍​ടി​യി​ലും 77 പേ​ര്‍ എ​ഡ​ബ്ലി​യു​എ​ച്ച് എ​ഫ്എ​ല്‍​ടി​യി​ലും 59 പേ​ര്‍ മ​ണി​യൂ​ര്‍ എ​ഫ്എ​ല്‍​ടി​യി​ലും 10 പേ​ര്‍ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും നാ​ല് പേ​ര്‍ മ​ല​പ്പു​റ​ത്തും, മൂ​ന്ന് പേ​ര്‍ ക​ണ്ണൂ​രി​ലും, ഒ​രാ​ള്‍ എ​റ​ണാ​കു​ള​ത്തും ചി​കി​ത്സ​യി​ലാ​ണ്.
സ​മ്പ​ര്‍​ക്കം വ​ഴി പോ​സി​റ്റീ​വ് ആ​യ​വ​ർ: കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍- 18 , ഏ​റാ​മ​ല -ഒ​ന്ന്, ക​ക്കോ​ടി -ഒ​ന്ന്, ചോ​റോ​ട് - ര​ണ്ട് ,എ​ട​ച്ചേ​രി - ഒ​ന്ന്, തി​രു​വ​മ്പാ​ടി- ഒ​ന്ന്, ഓ​മ​ശേ​രി- ര​ണ്ട്,കി​ഴ​ക്കോ​ത്ത് - ര​ണ്ട് , പ​ന​ങ്ങാ​ട്- ഒ​ന്ന്, വി​ല്യാ​പ്പ​ള്ളി- ര​ണ്ട്, പെ​രു​വ​യ​ല്‍- ഒ​ന്ന്, ഉ​ണ്ണി​കു​ളം- നാ​ല് , കൊ​യി​ലാ​ണ്ടി- എ​ട്ട് , മാ​വൂ​ര്‍- ആ​റ് , ഒ​ള​വ​ണ്ണ - ര​ണ്ട്. കു​ന്ന​മം​ഗ​ലം- ഒ​ന്ന്, കോ​ട​ഞ്ചേ​രി-​ഒ​ന്ന്, ചാ​ത്ത​മം​ഗ​ലം- ഏ​ഴ്, ക​ട​ലു​ണ്ടി- ഏ​ഴ്, ചെ​ക്യാ​ട്- ഒ​ന്ന്, വ​ട​ക​ര- ഒ​ന്ന്. മ​റ്റു ജി​ല്ല​ക്കാ​രാ​യ ര​ണ്ടു​പേ​ര്‍ കൂ​ടി ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്.