കാ​ട്ടാ​ന​ക്കു​ട്ടി​ ച​രി​ഞ്ഞ നി​ല​യി​ൽ
Tuesday, August 4, 2020 11:16 PM IST
എ​ട​ക്ക​ര: ദി​വ​സ​ങ്ങ​ൾ മാ​ത്രം പ്രാ​യ​മാ​യ കാ​ട്ടാ​ന​ക്കു​ട്ടി​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​ല്ലി​ക്കു​ത്ത് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പു​ഞ്ച​ക്കൊ​ല്ലി വ​ന​ത്തി​ൽ പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ തോ​ട്ട​ത്തി​നുസ​മീ​പ​മാ​ണ് ജ​ഡം ക​ണ്ട​ത്. രാ​വി​ലെ തോ​ട്ട​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​രെ​ത്തി. ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​അ​രു​ണ്‍ സ​ത്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ജ​ഡം സം​സ്ക​രി​ച്ചു. ക​ടു​ത്ത വി​ര​ശ​ല്യം അ​നു​ഭ​വി​ച്ചി​രു​ന്ന ആ​ന​ക്കു​ട്ടി​യെ വ​ന്യ​മൃ​ഗ​ങ്ങ​ൾ ആ​ക്ര​മി​ച്ച​താ​യും ക​രു​തു​ന്നു. ദേ​ഹ​ത്ത് മു​റി​വേ​റ്റ​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ലാ​ബി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ വ​ർ​ക്ക​ഡ് യോ​ഗേ​ഷ് നീ​ൽ​ക​ണ്ഠ്, എ​സി​എ​ഫ് ജോ​സ് മാ​ത്യു, വ​ഴി​ക്ക​ട​വ് റേ​ഞ്ച് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് നി​ഷാ​ൽ പു​ളി​ക്ക​ൽ, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​സം​ഘം സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.