കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു
Monday, August 3, 2020 10:55 PM IST
കോ​ഴി​ക്കോ​ട്: പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളും കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളും പ്രാ​ദേ​ശി​ക​മാ​യി ആ​രോ​ഗ്യ​സം​വി​ധാ​ന​ത്തി​ല്‍ സു​പ്ര​ധാ​ന​മാ​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ 102 പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി ഉ​യ​ര്‍​ത്തു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ജി​ല്ല​യി​ലെ 12 പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി ഉ​യ​ര്‍​ത്തി​. ച​ട​ങ്ങി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ അ​ധ്യ​ക്ഷത വഹിച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ ഉ​പ​ക​രി​ക്കാ​വു​ന്ന വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ജി​ല്ല​യി​ലെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ചോ​റോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ വ​യോ​ജ​ന​കേ​ന്ദ്രം സി.​കെ.​നാ​ണു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ലി​നി​ക്കു​ക​ള്‍, വ​യോ​ജ​ന ക്ലി​നി​ക്കു​ക​ള്‍, ല​ബോ​റ​ട്ട​റി സൗ​ക​ര്യം എ​ന്നി​വ​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ല​ഭ്യ​മാ​ണ്.

ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ക​ടി​യ​ങ്ങാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ്രാ​ദേ​ശി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ലീ​ല തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. കാ​യ​ണ്ണ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ്രാ​ദേ​ശി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പു​രു​ഷ​ന്‍ ക​ട​ലു​ണ്ടി എം​എ​ല്‍​എ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​സി. സ​തി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. പ​ത്മ​ജ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ച്ചു.

ആ​യ​ഞ്ചേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​മ്യ വ​ലി​യ​വീ​ട്ടി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് നൊ​ച്ചാ​ട്ട് കു​ഞ്ഞ​ബ്ദു​ള്ള എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പെ​രു​വ​ണ്ണാ​മൂ​ഴി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ്രാ​ദേ​ശി​ക ഉ​ദ്ഘാ​ട​നം തൊ​ഴി​ല്‍ എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു.

കാ​ര​ശേരി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ്രാ​ദേ​ശി​ക ഉ​ദ്ഘാ​ട​നം ജോ​ര്‍​ജ് തോ​മ​സ് എം​എ​ല്‍​എ നി​ര്‍​വഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. വി​നോ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. ജ​മീ​ല തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. അ​ത്തോ​ളി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം പു​രു​ഷ​ന്‍ ക​ട​ലു​ണ്ടി എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. അ​ഴി​യൂ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തു​ന്ന ച​ട​ങ്ങി​ല്‍ സി.​കെ. നാ​ണു എം​എ​ല്‍​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ജ​യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പു​തി​യാ​പ്പ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്ഘാ​ട​ന​ത്തി​ല്‍ ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ മു​ഖ്യാ​തി​ഥി​യാ​യി.

കൂ​ട​ര​ഞ്ഞി പി​എ​ച്ച്‌​സി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ളി ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ള്ളി​ക്കു​ന്നേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ഉ​യ​ര്‍​ത്തി​യ ന​ടു​വ​ണ്ണൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ക​ട​ലു​ണ്ടി എം​എ​ല്‍​എ ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​ശോ​ദ തേ​ങ്ങി​ട പങ്കെ​ടു​ത്തു. കൊ​ള​ത്തൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ഉ​യ​ര്‍​ത്തു​ന്ന​തു​ന്ന ച​ട​ങ്ങി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ണ്ടു​ര്‍ ബി​ജു, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.