ക​ർ​ഷ​ക​ന്‍റെ മ​ര​ണം: ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന്
Monday, August 3, 2020 10:53 PM IST
കൂ​രാ​ച്ചു​ണ്ട്: ചി​റ്റാ​ർ കു​ട​പ്പ​ന​യി​ൽ യു​വ ക​ർ​ഷ​ക​ൻ കാ​മ​റ മോ​ഷ്ടി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് വീ​ട്ടി​ൽ​നി​ന്നും വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യി മ​ർ​ദ്ദി​ച്ച് കൊ​ല​പെ​ടു​ത്തി വീ​ടി​ന​ടു​ത്തു​ള്ള കി​ണ​റ്റി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും വ​ന​പാ​ല​ക​ർ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി​ര​ക്ഷ​പെ​ട്ട ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്നും കു​റ്റ​ക്കാ​രാ​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും സം​യു​ക്ത ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ക​ൺ​വീ​ന​ർ കു​ര്യ​ൻ ചെ​മ്പ​നാ​നി ആ​വ​ശ്യ​പ്പെ​ട്ടു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും വ​ന​പാ​ല​ക​രു​ടെ ക​ള്ള​പ്ര​ചാ​ര​ണ​വും വി​ശ്വ​സി​നീ​യ​മ​ല്ല. ക​ർ​ഷ​ക​ൻ കി​ണ​റ്റി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​ൻ ക​ള്ള​ക​ഥ ച​മ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ക​ർ​ഷ​ക​ൻ കി​ണ​റ്റി​ൽ ചാ​ടു​ന്ന​തു ക​ണ്ടി​ട്ടും ഫ​യ​ർ​ഫോ​ഴ്സി​നെ​യോ അ​യ​ൽ​വാ​സി​ക​ളേ​യോ അ​റി​യി​ക്കാ​ൻ തു​നി​യാ​തെ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ​ത് എ​ന്തി​നാ​ണ്. ക​ർ​ഷ​ക​ന്‍റെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ൽ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കു​ര്യ​ൻ ചെ​മ്പ​നാ​നി ആ​വ​ശ്യ​പ്പെ​ട്ടു.

റേ​ഷ​ന്‍ ക​ട​ക​ളു​ടെ
പ്ര​വ​ര്‍​ത്ത​ന​ സ​മ​യ​ത്തി​ല്‍ മാ​റ്റം

കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​വു​ക​യും നി​ര​വ​ധി സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​വു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ റേ​ഷ​ന്‍ ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം ഏ​കീ​ക​രി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ജി​ല്ല​യി​ലെ റേ​ഷ​ന്‍ ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം ഇ​ന്ന് മു​ത​ല്‍ ഇ​നി​യൊ​രു​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന് വ​രെ​യാ​യി​രി​ക്കും. ജി​ല്ലാ സ​പ്ലെ ഓ​ഫീ​സ​ര്‍ ഇ​തി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.