അ​റ​പ്പീ​ടി​ക സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് കോ​വി​ഡ്
Monday, August 3, 2020 10:53 PM IST
കോ​ഴി​ക്കോ​ട് : പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​റ​പ്പീ​ടി​ക സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​റ​പ്പീ​ടി​ക​യി​ലും ബാ​ലു​ശേരി മു​ക്കി​ലും ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം. പ​ന​ങ്ങാ​ട് പി ​എ​ച്ച്‌​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് രോഗം കണ്ടെത്തിയത്. എ​ന്നാ​ല്‍ ഇ​യാ​ൾക്ക് രോഗം എങ്ങനെ വന്നുഎന്നത് വ്യ​ക്ത​മ​ല്ല.​സ​മ്പ​ര്‍​ക്ക പ​ട്ടി​ക ത​യാ​റാ​ക്കി​വ​രു​ന്നു. 24-ന് ​ഇ​യാ​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കാ​ന്‍​സ​ര്‍ വാ​ര്‍​ഡി​ല്‍ എ​ത്തി​യ​താ​യി സൂ​ച​ന​യു​ണ്ട്. അ​റ​പ്പീ​ടി​ക​യി​ലും ബാ​ലു​ശേരി മു​ക്കി​ലു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഒാട്ടോ തൊ​ഴി​ലാ​ളി​ക​ളോ​ട് ഹോം ​ക്വാ​റ​ന്‍റെ​യി​നി​ല്‍ പോ​വാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.
25 മു​ത​ല്‍ ഇയാളുടെ ഓ​ട്ടോ​യി​ല്‍ യാ​ത്ര ചെ​യ്ത​വ​ര്‍ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ​ന​ങ്ങാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ന​ന്മ​ണ്ട പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ര്‍​ഡി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി​രു​ന്നു. ഇ​തോ​ടെ ഏ​ഴാം​വാ​ര്‍​ഡ് ക​ണ്ടെ​യി​മെ​ന്‍റ് സോ​ണ്‍ ആ​ണ്. ഈ ​വാ​ര്‍​ഡി​നോ​ട് ചേ​ര്‍​ന്ന പ്ര​ദേ​ശ​മാ​ണ് അ​റ​പ്പീ​ടി​ക.