മേ​ഖ​ല​യി​ൽ 20 പേ​ർ പോ​സി​റ്റീ​വ്; കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് മു​ഴു​വ​ൻ ക​ണ്ടെയ്ൻമെ​ന്‍റ് സോ​ണി​ൽ
Sunday, August 2, 2020 11:33 PM IST
കൊ​ണ്ടോ​ട്ടി: കൊ​ണ്ടോ​ട്ടി മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന കൊ​വി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 20 പേ​ർ​ക്ക് കോവി​ഡ് പോ​സീ​റ്റീ​വ് ക​ണ്ടെ​ത്തി. ഇ​ന്ന​ലെ 167 പേ​രെ​യാ​ണ് ജി​ല്ലാ മെ​ഡി​ക്ക​ൽ സം​ഘം പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്.
പോ​സി​റ്റീ​വ് ക​ണ്ടെ​ത്തി​യ 20 പേ​രി​ൽ 12 പേ​രും കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള​ള​വ​രാ​ണ്.​നാ​ലു പേ​ർ പൂ​ക്കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലു​ള​ള​വ​രാ​ണ്. ചീ​ക്കോ​ട്, പു​ളി​ക്ക​ൽ, പ​ള​ളി​ക്ക​ൽ, ക​ണ്ണം​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഓ​രോ​രു​ത്ത​രു​മാ​ണ് പോ​സി​റ്റീ​വ് ആ​യ​ത്. പു​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ പ​രി​ശോ​ധി​ച്ച നാ​ലു പേ​ർ​ക്കും കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പു​ളി​ക്ക​ൽ അ​രൂ​രി​ൽ മ​രി​ച്ച കു​ഞ്ഞി​നെ ആ​ശി​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ആ​ൾ​ക്കും കൊ​വി​ഡ് പോ​സി​റ്റീ​വാ​യി.
കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യി​ൽ ഇ​ന്ന​ലെ മാ​ത്രം 54 പേ​ർ​ക്ക് കൊ​വി​ഡ് സ്ഥി​രീ​കി​രി​ച്ച​ത് പ്ര​ദേ​ശ​ത്തെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്. സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നേ​ര​ത്തെ പ​രി​ശോ​ധി​ച്ച​തി​ന്‍റെ റി​സ​ൽ​ട്ടാ​ണ് ഇ​ന്ന​ലെ എ​ത്തി​യ​ത്.
കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് പ​രി​ധി​യി​ലെ മു​ഴു​ൻ പ​ഞ്ചാ​യ​ത്തു​ക​ളെയും കണ്ടെയ്ൻമെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യ്ക്ക് പു​റ​മെ വാ​ഴ​യൂ​ർ, വാ​ഴ​ക്കാ​ട്, ചീ​ക്കോ​ട്, മു​തു​വ​ല്ലൂ​ർ, പു​ളി​ക്ക​ൽ, ചെ​റു​കാ​വ്,കു​ഴി​മ​ണ്ണ, മൊ​റ​യൂ​ർ, ചേ​ലേ​ന്പ്ര പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് കണ്ടയ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യും പ​ള​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​ത് വാ​ർ​ഡു​ക​ളും കണ്ടയ്ൻമെ​ൻ സോ​ണി​ലാ​ണ്. റോ​ഡു​ക​ൾ അ​ട​ച്ച് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ കൊ​ണ്ടോ​ട്ടി മേ​ഖ​ല​യി​ലാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കൂ​ടു​ത​ൽ പേ​ർ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ലാ​ർ​ജ് ക​മ്മ്യൂ​ണി​റ്റി ക്ല​സ്റ്റ​റാ​യി ത​ന്നെ കൊ​ണ്ടോ​ട്ടി മേ​ഖ​ല മാ​റി​യി​ട്ടു​ണ്ട്.
രോ​ഗ​വ്യാ​പ​നം അ​തി​വേ​ഗ​മാ​ണ് മേ​ഖ​ല​യി​ൽ പ​ട​രു​ന്ന​ത്. കൊ​ണ്ടോ​ട്ടി മ​ൽ​സ്യ​മൊ​ത്ത​വി​ത​ര​ണ മാ​ർ​ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ആ​ദ്യ​മാ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ത് പി​ന്നീ​ട് അ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ കു​ടും​ബാം​ഗ​ങ്ങ​ളി​ലേ​ക്കെ​ത്തി.