മു​ക്കം ന​ഗ​ര​സ​ഭ ഓ​ഫീസി​ൽ പ്ര​വേ​ശ​നം നി​രോ​ധി​ച്ചു
Sunday, August 2, 2020 11:33 PM IST
മു​ക്കം: ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ര​ന്‍റെ കു​ടും​ബാം​ഗ​ത്തി​ന് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മു​ക്കം ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ ബു​ധ​നാ​ഴ്ച വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചു. അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക് 0495 22971 32 എ​ന്ന ഓ​ഫീസ് ന​മ്പ​റി​ലോ വ​കു​പ്പ് ത​ല​വ​ൻ​മാ​രു​മാ​യോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. മു​നി​സി​പ്പ​ൽ എ​ൻ​ജി​നി​യ​ർ: 854759 2571, റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ: 9745702050, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ: 9447686081.
അ​തേ സ​മ​യം മു​ക്കം കെ​എ​സ്ഇ​ബി മു​ക്കം സെ​ക്ഷ​നി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ ബ​ന്ധു​വി​ന് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ഫീ​സി​ൽ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളും ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​ത്തി​ൽ ചി​ല ക്ര​മീ​ക​ര​ണ​ങ്ങ​ളും വ​രു​ത്തി​യ​താ​യി അ​സി. എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​ര​നു​മാ​യി ബ​ന്ധ​മു​ള്ള മു​ഴു​വ​ൻ സ്റ്റാ​ഫി​നേ​യും ക്വാ​റ​ന്‍റൈ​ൻ ചെ​യ്തി​ട്ടു​ണ്ട്. ഓ​ഫീസും പ​രി​സ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി പ​ത്താം തി​യ​തി വ​രെ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കു​ന്ന ജോ​ലി മാ​ത്ര​മേ സെ​ക്ഷ​ന് കീ​ഴി​ൽ ന​ട​ക്കു​ക​യു​ള്ളൂ. വൈ​ദ്യു​തി ബി​ൽ അ​ട​ക്കു​ന്ന​ത് പ​ത്താം തി​യ​തി വ​രെ ഓ​ൺ​ലൈ​ൻ വ​ഴി​യോ മ​ത് സെ​ക്ഷ​നു​ക​ളി​ലൂ​ടെ​യോ ചെ​യ്യേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മീ​റ്റ​ർ റീ​ഡ​ർ​മാ​ർ​ക്ക് ജീ​വ​ന​ക്കാ​ര​നു​മാ​യോ മ​റ്റ് സ്റ്റാ​ഫു​മാ​യോ ബ​ന്ധ​മി​ല്ലാ​ത്ത​തി​നാ​ൽ മീ​റ്റ​ർ റീ​ഡി​ങ് പ്ര​വൃ​ത്തി ത​ട​സ​മി​ല്ലാ​തെ തു​ട​രു​ന്ന​താ​ണെ​ന്നും അ​സി. എ​ൻ​ജി​നിയ​ർ കെ.​പി. സു​രേ​ഷ് ബാ​ബു അ​റി​യി​ച്ചു.