ക്വാ​റ​ന്‍റൈ​നി​ലു​ള്ള യു​വാ​വ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Tuesday, July 14, 2020 9:37 PM IST
കൊ​യി​ലാ​ണ്ടി: ചേ​മ​ഞ്ചേ​രി​യി​ല്‍ വി​ദേ​ശ​ത്ത് നി​ന്നും വ​ന്ന് ക്വാ​റ​ന്‍റൈ​നി​ലു​ള്ള യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ. ചേ​മ​ഞ്ചേ​രി സ്വ​ദേ​ശി കോ​ര​പ്പു​ഴ സ്കൂ​ളി​നു സ​മീ​പം തെ​ക്കി​ടു​ത്താം വീ​ട്ടി​ല്‍ സു​ബൈ​ര്‍ (38) ആ​ണ് മ​രി​ച്ച​ത്.

ആ​റ് ദി​വ​സം മു​മ്പ് കു​വൈ​ത്തി​ല്‍ നി​ന്നും എ​ത്തി സ്വ​ന്തം വീ​ട്ടി​ല്‍ ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ത​നി​ച്ച് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു സു​ബൈ​ര്‍, മ​ന​സി​ക അ​സ്വ​സ്ത പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ​ഹോ​ദ​ര​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കാ​നാ​യി വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യി കാ​ണു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11നാ​ണ് സം​ഭ​വം.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി ഫ​ലം നെ​ഗ​റ്റീ​വാ​ണ്. പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി.‌ ക​രീം മു​സ്ല്യാ​രു​ടെ​യും-​പ​രേ​ത​യാ​യ ഫാ​ത്തി​മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: റു​ഖി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​നീ​ർ, ജാ​ബി​ർ, ഹ​ബീ​ബ്, താ​ഹി​റ.