കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വ് വ​ന​പാ​ല​ക​ർ അ​ട്ടി​മ​റി​ക്കു​ന്നു: കി​സാ​ൻ കോ​ൺ​ഗ്ര​സ്
Monday, July 13, 2020 11:15 PM IST
പേ​രാ​മ്പ്ര: കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വ് കാ​റ്റി​ൽ പ​റ​ത്താ​നാ​ണു വ​ന​പാ​ല​ക​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നു കി​സാ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.
കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന പ​ന്നി, കു​ര​ങ്ങ് എ​ന്നി​വ​യെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ട​ക്കേ​ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു ക​ണ്ണം​ന്ത​റ, അ​ഗ​സ്റ്റി​ൻ ക​ണ്ണേ​ഴ​ത്ത്, ജോ​യി നെ​ടും​പി​ള്ളി, എം.​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, മാ​ത്യു ദേ​വ​ഗി​രി, പി.​സി. പ്ര​ത്യൂ​ഷ്, ഫാ​സി​ൽ ബേ​പ്പൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.