സ്വ​ര്‍​ണക്ക​ള്ള​ക്ക​ട​ത്ത്; മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ സ​ദ​സ് ന​ട​ത്തി
Monday, July 13, 2020 11:15 PM IST
താ​മ​ര​ശേ​രി: മു​ഖ്യ​മ​ന്ത്രി​യും ഓ​ഫീ​സും മു​ഖ്യ​മ​ന്ത്രി കൈ​കാ​ര്യം ചെ​യ്യു​ന്ന ഐ​ടി വ​കു​പ്പും സ്വ​ര്‍​ണ്ണ​ക്ക​ള്ള​ക്ക​ട​ത്തി​ല്‍ അ​ക​പ്പെ​ട്ട​തി​നാ​ല്‍ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ച്ചു സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ട്ടി​പ്പാ​റ മ​ണ്ഡ​ലം മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ട്ടി​പ്പാ​റ ടൗ​ണി​ല്‍ പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ബാ​ബു കു​രി​ശി​ങ്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ അ​നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ബ്ലോ​ക്ക് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ബീ​ന ജോ​ര്‍​ജ്ജ്, മു​ഹ​മ്മ​ദ് ഷാ​ഹിം, ലി​സി കു​ര്യ​ന്‍, ജെ​സി ക​ട്ടി​പ്പാ​റ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.