വ​യ​നാ​ട​ന്‍​കു​ന്ന് കോ​ള​നിയിലെ കു​ടി​വെ​ള്ള പ​ദ്ധ​തി നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു
Monday, July 13, 2020 11:15 PM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​തി​നേ​ഴു ല​ക്ഷ​ത്തി അ​മ്പ​തി​നാ​യി​രം രൂ​പ ചെ​ല​വി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച വ​യ​നാ​ട​ന്‍​കു​ന്ന് എ​സ്‌​സി കോ​ള​നി കു​ടി​വെ​ള്ള പ​ദ്ധ​തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല ഒ.​കെ.​എം. കു​ഞ്ഞി നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ രാ​ജേ​ഷ് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ഷാ​ഫി വ​ള​ഞ്ഞ​പാ​റ, വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ര്‍ കെ.​ടി. ഇ​ബ്രാ​ഹിം, ഇ.​കെ. സു​ലൈ​മാ​ന്‍, രാ​ജ​ന്‍ ന​മ്പൂ​രി​കു​ന്ന്, പി.​പി. വേ​ലാ​യു​ധ​ന്‍, കെ.​പി. മ​ജീ​ദ്, ആ​ഷി​ക്, ദേ​വ​കി, റം​ല, ടി.​എം. അ​സീ​സ്, ഖ​ദീ​ജ ചെ​മ്പൊ​മ്പ​റ്റ, ഭാ​സ്‌​ക​ര​ന്‍ വ​യ​നാ​ട​ന്‍ കു​ന്ന് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. വ​യ​നാ​ട​ന്‍ കു​ന്ന്പ്ര​ദേ​ശ​ത്തെ 52 കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടും.