കോ​വി​ഡ് ഭേ​ദ​മാ​യ​തി​ന് പി​ന്നാ​ലെ യു​വാ​വ് മ​രി​ച്ചു
Monday, July 13, 2020 9:40 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് ഭേ​ദ​മാ​യ​തി​ന് പി​ന്നാ​ലെ യു​വാ​വ് മ​രി​ച്ചു. ന​ന്മ​ണ്ട കൂ​ളി​പ്പൊ​യി​ലി​ൽ ചെ​റു​വ​ല​ത്ത് സി​ജി​ലേ​ഷ് (33) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 27 ദി​വ​സ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സി​ജി​ലേ​ഷി​ന്‍റെ അ​വ​സാ​ന​ത്തെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ സ​ഹോ​ദ​രി ഭ​ർ​ത്താ​വി​ന്‍റെ ഫ്രൂ​ട്ട്സ് ക​ട​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന സി​ജി​ലേ​ഷ് സ​ഹോ​ദ​ര​ൻ ദി​ലീ​പി​ന് അ​സു​ഖ​മാ​യ​തി​ന് തു​ട​ർ​ന്ന് ജൂ​ൺ 18ന് ​കാ​ർ മാ​ർ​ഗം നാ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. വ​ഴി​മ​ധ്യേ ക്ഷീ​ണ​വും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ന് കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യി​ട്ടും സി​ജി​ലേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ പ്ലാ​സ്മ തെ​റാ​പ്പി​ക്ക് വി​ധേ​യ​നാ​യെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ല. ത​ല​ച്ചോ​റി​ന് പ​ഴു​പ്പ് ഉ​ണ്ടെ​ന്ന സം​ശ​യ​ത്തി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു. ര​ണ്ടു ദി​വ​സം മു​മ്പ് എം​ആ​ർ സ്കാ​ൻ ന​ട​ത്തി​യ​പ്പോ​ഴാ​ണ് ത​ല​ച്ചോ​റി​ലെ ഞെ​ര​മ്പ് പൊ​ട്ടി​യ​താ​യി ക​ണ്ട​ത്. കോ​വി​ഡ് ഫ​ലം നെ​ഗ​റ്റീ​വാ​യി​ട്ടും വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന സി​ജി​ലേ​ഷി​ന്‍റെ മ​ര​ണം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: പ്രി​യ ക​ണ്ണാ​ടി​പ്പൊ​യി​ൽ. മ​ക​ൾ: വേ​ദി​ക. സ​ഹോ​ദ​ര​ങ്ങ​ൾ: ദി​ലീ​പ്, സ​ജി​വ​ൻ, നി​ഷ അ​ത്തോ​ളി, ഷി​നി പു​ത്തൂ​ർ വ​ട്ടം. അ​ച്ഛ​ൻ: കു​ട്ട​മ്പൂ​ർ വാ​ഴ​മ്പ​റ്റ ക്ക​ണ്ടി രാ​മ​ൻ കു​ട്ടി നാ​യ​ർ. അ​മ്മ: ചേ​രോ​ത്ത് ദേ​വി. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​ന് കോ​വി​ഡ് ച​ട്ട​പ്ര​കാ​രം മാ​വൂ​ർ റോ​ഡ് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.