കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന്് ബ​ഹ​ള​ം: ഒ​ൻ​പ​തു പേ​ർ​ക്ക് പ​രി​ക്ക്
Sunday, July 12, 2020 12:00 AM IST
നി​ല​ന്പൂ​ർ: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്നു​ണ്ടാ​യ ബ​ഹ​ള​ത്തി​ല്‌ ഒ​ൻ​പ​തു പേ​ർ​ക്ക് പ​രി​ക്ക് പ​റ്റി. കു​ത്തും വെ​ട്ടു​മേ​റ്റ വ​ഴി​ക്ക​ട​വ് പു​ളി​ക്ക​ല​ങ്ങാ​ടി ത​ന്പ​ല​ക്കോ​ട​ൻ സൈ​ത​ല​വി (48)യെ ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

സൈ​ത​ല​വി​യു​ടെ ഭാ​ര്യ സൗ​ദ​ത്ത് (40), മ​ക​ൾ ഷ​ഹ്ന (22), ബ​ന്ധു​വാ​യ സു​ഹൈ​ർ പി​ലാ​ക്കോ​ട​ൻ (20), ഷെ​ഹി​ൽ ത​ന്പ​ല​ക്കോ​ട​ൻ (20), കു​റു​ന്പ​ല​ങ്ങോ​ട് തെ​ച്ചി​യോ​ട​ൻ മു​ഹ​മ്മ​ദ് (58), ഭാ​ര്യ മ​റി​യ(50), മ​ക്ക​ളാ​യ അ​ള​ഹ​ർ (30), സ​ഹോ​ദ​ര​ൻ മു​ബാ​റ​ക്ക് (26) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്.

ശ​നി​യാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്നോ​ടെ കു​റു​ന്പ​ല​ങ്ങോ​ട് മാ​ത​യി​ലാ​ണ് സം​ഭ​വം. കു​റു​ന്പ​ല​ങ്ങോ​ടു​ള്ള ഭ​ർ​തൃ​വീ​ട്ടി​ൽ നി​ന്ന് മ​ക​നെ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് വ​ഴി​ക്ക​ട​വ് ത​ന്പ​ല​ക്കോ​ട​ൻ സൈ​ത​ല​വി​യു​ടെ മ​ക​ൾ ഷ​ഹ​ന എ​ത്തി​യ​ത്. കു​ട്ടി​യെ വി​ട്ടു​കി​ട്ടാ​ന്‌ ഇ​വ​ർ ഭ​ർ​ത്താ​വ് തെ​ച്ചി​യോ​ട​ൻ അ​ള​ഹ​റു​ടെ വീ​ട്ടി​നു മു​ന്പി​ൽ സ​മ​ര​ത്തി​ലി​രു​ന്നു.

ഇ​തി​നി​ടെ നാ​ലു മാ​സം ഗ​ർ​ഭി​ണി​യാ​യ മ​ക​ളെ അ​ള​ഹ​റി​ന്‍റെ അ​നു​ജ​ൻ മു​ബാ​റ​ക്ക് വ​യ​റ്റി​ന് ച​വി​ട്ടി​യെ​ന്ന് കേ​ട്ട് ബ​ന്ധു​ക്ക​ൾ ചോ​ദി​ക്കാ​നെ​ത്തി. ഈ ​സ​മ​യ​ത്ത് സൈ​ത​ല​വി​യെ കോ​ടാ​ലി കൊ​ണ്ട് വെ​ട്ടു​ക​യും ക​ത്തി കൊ​ണ്ട് കു​ത്തി​യും മു​ബാ​റ​ക്ക് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് സൈ​ത​ല​വി​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

എ​ന്നാ​ൽ മാ​ര​ക ആ​യു​ധ​ങ്ങ​ളു​മാ​യി സൈ​ത​ല​വി​യും കൂ​ട്ട​രും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ള​ഹ​റി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ വാ​ദം. ആ​റു വ​ർ​ഷം മു​ൻ​പാ​ണ് വ​ഴി​ക്കാ​വ് സ്വ​ദേ​ശി​നി​യാ​യ ഷ​ഹ​ന​യെ അ​ള​ഹ​ർ വി​വാ​ഹം ക​ഴി​ച്ച​ത.്

ഇ​വ​ർ​ക്ക് നാ​ലും ര​ണ്ടും വ​യ​സു​ള്ള ര​ണ്ട് കു​ട്ടി​ക​ൾ ഉ​ണ്ട്. ഇ​പ്പോ​ൾ നാ​ലു മാ​സം ഗ​ർ​ഭി​ണി​യു​മാ​ണ്. നാ​ലു വ​യ​സു​കാ​ര​നാ​യ മ​ക​നെ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​ണ് ഷ​ഹ​ന​യു​ടെ ആ​വ​ശ്യം.