അ​ഭി​മാ​ന നി​മി​ഷം: മ​ഞ്ചേ​രി മെ​ഡിക്കല്‌ ​കോ​ള​ജി​ൽ പ്ലാ​സ്മ ന​ൽ​കാ​നെ​ത്തി​യ​തു 22 കോ​വി​ഡ് വി​മു​ക്ത​ർ
Sunday, July 12, 2020 12:00 AM IST
മ​ല​പ്പു​റം: കോ​വി​ഡ് മ​ഹാ​മാ​രി​യോ​ടു പോ​രാ​ടു​ന്ന നാ​ടി​നൊ​പ്പം പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ഊ​ർ​ജം പ​ക​രു​ക​യാ​ണ് കോ​വി​ഡ് വി​മു​ക്ത​രാ​യ ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ. കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു​ള്ള പ്ലാ​സ്മ തെ​റാ​പ്പി​ക്കാ​യി പ്ലാ​സ്മ ന​ൽ​കാ​നാ​ണ് ഇ​വ​ർ സ്വ​യം സ​ന്ന​ദ്ധ​രാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് ശേ​ഷം കോ​വി​ഡ് ഭേ​ദ​മാ​യ 22 പേ​രാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ലേ​ക്കു തി​രി​ച്ചു​വ​ന്ന​ത്. കോ​വി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​ർ​ക്കു ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന സ​ഹാ​യം ചെ​യ്യു​ന്ന​തി​ന്‍റെ ചാ​രി​താ​ർ​ഥ്യ​ത്തോ​ടെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് അ​വ​ർ ഒ​ത്തു​ചേ​ർ​ന്നു. പ്ലാ​സ്മ ന​ൽ​കു​ന്ന​തി​ലൂ​ടെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​വ​ർ പ്ര​തി​ക​രി​ച്ചു.

കോ​വി​ഡ് രോ​ഗാ​ണു​വി​നെ​തി​രാ​യ ആ​ന്‍റി​ബോ​ഡി കോ​വി​ഡ് വി​മു​ക്ത​രു​ടെ പ്ലാ​സ്മ​യി​ൽ നി​ന്നു ല​ഭ്യ​മാ​കും. കോ​വി​ഡ് ഭേ​ദ​മാ​യി 14 ദി​വ​സം മു​ത​ൽ നാ​ലു മാ​സം വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ഒ​രു വ്യ​ക്തി​യി​ൽ നി​ന്നു പ്ലാ​സ്മ ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​തു ഒ​രു വ​ർ​ഷം വ​രെ സൂ​ക്ഷി​ച്ച്‌​വ​യ്ക്കാ​ൻ സാ​ധി​ക്കും. പ​തി​നെ​ട്ടി​നും അ​ന്പ​തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 55 കി​ലോ​യി​ല​ധി​കം ഭാ​ര​മു​ള്ള കോ​വി​ഡ് വി​മു​ക്ത​രി​ൽ നി​ന്നാ​ണ് പ്ലാ​സ്മ ശേ​ഖ​രി​ക്കു​ന്ന​ത്.കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​നാ​ണ് മു​ന്നൊ​രു​ക്കം ന​ട​ത്തു​ന്ന​തെ​ന്ന് കോ​വി​ഡ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​ഷി​നാ​സ് ബാ​ബു പ​റ​ഞ്ഞു. പ്ലാ​സ്മ ന​ൽ​കാ​നാ​യി എ​ല്ലാ​വ​രും മു​ന്നോ​ട്ടു വ​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ചി​കി​ത്സാ സ​മ​യ​ത്ത് കൊ​ടു​ത്ത സ്നേ​ഹം അ​വ​ർ ഇ​ര​ട്ടി​യാ​യി തി​രി​ച്ചു ത​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പെ​രി​ന്ത​ൽ​മ​ണ്ണ അ​ഗ്നി​ര​ക്ഷാ സേ​ന സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബാ​ബു​രാ​ജ്, സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ ആ​ന​മ​ങ്ങാ​ട് വാ​ള​ങ്കു​ളം ഷീ​ബ(31), ക​രു​വാ​ര​കു​ണ്ട് ഇ​രി​ങ്ങാ​ട്ടി​രി ന​ടു​ത്തൊ​ടി​ക സി​റാ​ജു​ദീ​ൻ(30) പെ​രു​മ​ണ്ണ സ്വ​ദേ​ശി അ​ദ്നാ​ൻ ക്ലാ​രി (45) , വെ​ളി​യ​ങ്കോ​ട് ക​റു​പ്പ​റ​ന്പി​ൽ മും​ഷി​ദ് (34), ക​ട​ലു​ണ്ടി ന​ഗ​രം പി.​എ​ൻ. ഷ​ഹ​ദ്(24), ആ​ല​ത്തി​യൂ​ർ പ​ര​പ്പേ​രി ഷം​സു​ദീ​ൻ(47), വെ​ള്ളി​യാ​ന്പ്രം വി. ​ല​ത്തീ​ഫ്(45), ന​ന്പ​ൻ​കു​ന്ന് മു​ഹ​മ്മ​ദ് ഷാ​ഫി(38),എ​ട​പ്പാ​ൾ കു​ള​ങ്ങ​ര ഫാ​സി​ൽ(32), കാ​ഴി​ക്ക​ൽ മു​ഹ​മ്മ​ദ​ലി(48), മു​ഹ​മ്മ​ദ് ഫാ​രി​സ്(35),മ​ഞ​ന്പാ​ട്ട് അ​ബ്ദു​ൽ ഹ​ക്കീം(33),ക​ള​ളി​ത​ട​ത്തി​ൽ അ​ബ്ദു​റ​ഹി​മാ​ൻ(27), കൊ​ത്തു​പ​റ​ന്പ് മു​ഹ​മ്മ​ദ് റി​ഫാ​സ്(27), ചാ​ല​യി​ൽ ഷം​സു​ദീ​ൻ(47), വെ​ളി​യം​ങ്കോ​ട് കു​ന്ന​പ​റ​ന്പി​ൽ മും​ഷി​ദ്(34), പൊ​ൻ​മു​ണ്ടം പ​ന്നി​ക്കോ​റ മു​സ്ത​ഫ(46), വെ​ള്ളി​യ​ത്ത് സൈ​ഫു​ദീ​ൻ(33), നൗ​ഷാ​ദ്, വി​ജേ​ഷ് കേ​ഷ​ബ്, സ​ഫ്വാ​ൻ എ​ന്നി​വ​രാ​ണ് പ്ലാ​സ്മ ന​ൽ​കാ​നെ​ത്തി​യ​ത്.