ല​ഹ​രി ക​ട​ത്ത് : അ​ന്വേ​ഷ​ണം ക​ര്‍​ണാ​ട​ക​യി​ലേ​ക്ക്
Saturday, July 11, 2020 11:54 PM IST
കോ​ഴി​ക്കോ​ട് : വി​ദ്യാ​ര്‍​ഥി​ക​ളെ​യും യു​വാ​ക്ക​ളേ​യും കേ​ന്ദ്രീ​ക​രി​ച്ച് വി​ല്‍​പ​ന​ക്കാ​യി എ​ത്തി​ച്ച പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ക​ര്‍​ണാ​ട​ക​യി​ലേ​ക്ക്. ക​ര്‍​ണാ​ട​ക​യി​ലെ മൊ​ത്ത​വി​ത​ര​ണ​ക്കാ​ര​ന്‍ ആ​രാ​ണെ​ന്നും സം​സ്ഥാ​ന​ത്തേ​ക്ക് സ്ഥി​ര​മാ​യി പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന​ത് ആ​രാ​ണെ​ന്നു​മാ​ണ് മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ആ​വ​ശ്യ​മെ​ങ്കി​ല്‍ ക​ര്‍​ണാ​ട​ക പോ​ലീ​സി​ന്‍റെ സ​ഹാ​യ​വും തേ​ടും. വി​ല്‍​പ​ന​ക്കെ​ത്തി​ച്ച 1425 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം മൂ​ന്നി​യൂ​ര്‍ കൈ​ത​ക​ത്ത് ഹൗ​സി​ല്‍ അ​ഫീ​ല്‍ മു​ഹ​മ്മ​ദി​നെ (33) മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ കീ​ഴ്മാ​ട് മ​ണ​ക്ക​ണ്ടി​താ​ഴ​ത്ത് വെ​ണ്ണി​യി​ലെ ക​ട​യി​ല്‍ വി​ല്‍​പ​ന​ക്കെ​ത്തി​ച്ച​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ല​ഹ​രി വ​സ്തു​ക്ക​ള്‍ എ​ത്തി​ച്ച കെ​എ​ല്‍ 65 എ​ല്‍ 6690 ബൊ​ലേ​റോ ജീ​പ്പ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​വാ​ഹ​നം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കോ​ഴി​ക്കോ​ട് സി​റ്റി​യി​ല​ട​ക്കം നി​ര​വ​ധി ക​ട​ക​ളി​ലും വി​ദ്യാ​ര്‍​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചും അ​ഫീ​ല്‍ വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന​താ​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.

ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ര്‍​ണാ​ട​ക​യില്‍ നി​ന്ന് മ​ല​പ്പു​റം വ​ഴി എ​ത്തി​ക്കു​ക​യും തു​ട​ര്‍​ന്ന് ലോ​റി​മാ​ര്‍​ഗം കോ​ഴി​ക്കോ​ട് പാ​ള​യം മാ​ര്‍​ക്ക​റ്റി​ലെ​ത്തി​ക്കു​ക​യാ​ണ് പ​തി​വ്. ഇ​വി​ടെ​വ​ച്ച് ചെ​റു​കി​ട വി​ല്‍​പ​ന​യ്ക്കാ​ര്‍​ക്ക് കൈ​മാ​റും. ഇ​തി​നാ​യി ന​ഗ​ര​ത്തി​ല്‍ മു​റി​യെ​ടു​ത്ത് സം​ഘം താ​മ​സി​ക്കു​ക​യാ​ണ് പ​തി​വ്. പി​ട​യി​ലാ​യ അ​ഫീ​ലി​ന് പു​റ​മേ സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​രു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. എ​സ്‌​ഐ ധ​ന​ജ്ഞ​യ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.