സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Saturday, July 11, 2020 11:54 PM IST
വേ​ന​പ്പാ​റ: ഹോ​ളി ഫാ​മി​ലി ഹൈ​സ്‌​ക്കൂ​ള്‍ വേ​ന​പ്പാ​റ​യി​ല്‍ ഡി​ജി​റ്റ​ല്‍ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം മൂ​ലം പ​ഠ​നം മു​ട​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. പൂ​ര്‍​വ്വ അ​ധ്യാ​പ​ക​രും പൂ​ര്‍​വ്വ വി​ദ്യാ​ര്‍​ഥിക​ളും പി​ടി​എ​യും ഹോ​ളി ഫാ​മി​ലി എ​ച്ച്എ​സി​ലെ അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന് സ്വ​രൂ​പി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​തി​നു​ള്ള പ​ണം ക​ണ്ടെ​ത്തി​യ​ത് .

ആ​റ് വി​ദ്യാ​ര്‍​ഥിക​ള്‍​ക്കു​ള്ള ഫോ​ണു​ക​ള്‍ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ.​ഫാ​ദ​ര്‍ സൈ​മ​ണ്‍ കി​ഴ​ക്കേ​ക്കു​ന്നേ​ല്‍ സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് കെ.​യു.​ബെ​സി​ക്ക് കൈ​മാ​റി. പി​ടി​എ ​പ്ര​സി​ഡ​ന്‍റ് രാ​ജു മാ​ളി​യേ​ക്ക​ല്‍ , മു​ന്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ വി​ല്‍​സ​ണ്‍ ജോ​ര്‍​ജ്, പൂ​ര്‍​വ്വ അ​ധ്യാ​പ​ക പ്ര​തി​നി​ധി തോ​മ​സ് ജോ​ണ്‍, ജോ​ണി കു​ര്യ​ന്‍ , ഷെ​റി ജോ​സ്, ഷൈ​ന്‍ കെ. ​പു​ന്നൂ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.