കേ​ര​ക​ര്‍​ഷ​ക​ര്‍ ആ​ശ​ങ്ക​യി​ല്‌: കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ്
Saturday, July 11, 2020 11:54 PM IST
കു​റ്റ്യാ​ടി :കാ​വി​ലും​പാ​റ, മ​രു​തോ​ങ്ക​ര, കാ​യ​ക്കൊ​ടി, കു​റ്റ്യാ​ടി, കു​ന്നു​മ്മ​ല്‍ , മേ​ഖ​ല​ക​ളി​ലെ പ്ര​ധാ​ന കൃ​ഷി​യാ​യ നാ​ളി​കേ​ര​ത്തി​ന്‍റെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യി​ല്‍ കേ​ര​ക​ര്‍​ഷ​ക​ര്‍ ആ​ശ​ങ്ക​യി​ലെ​ന്ന് കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ്.​

നാ​ളി​കേ​ര​ത്തി​ന്‍റെ​ വി​ല ഇടിവ് ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ന്ന​തി​ന്ന് പു​റ​മെ ഇതര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തു​ന്ന ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത നാ​ളി​കേ​ര​ത്തി​ന്‍റെ വി​ല്‍​പ്പ​ന മ​ല​യോ​ര മേ​ഖ​ലയി​ല്‍ വ്യാ​പ​ക​മാ​കുക​യാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ എ​ത്തു​ന്ന നാ​ളി​കേ​രം കു​റ്റ്യാ​ടി നാ​ളി​കേ​ര​ത്തി​ല്‍ ഇ​ട ക​ല​ര്‍​ത്തി​യാ​ണ് വി​ല്‍​ക്കുന്ന​ത്. കൃ​ഷി ചെ​യ്യാ​നു​ള്ള താ​ല്‍​പ​ര്യം തന്നെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യി​ല്‍ ന​ഷ്ട​പെ​ട്ടി​രി​ക്ക​യാ​ണ് .ഈ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല​യോ​ര നാ​ളി​കേ​ര കൃ​ഷി​യെ ര​ക്ഷി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യും കൃ​ഷി​മ​ന്ത്രി​യും ഉ​ട​ന്‍ ഇ​ട​പെ​ട​ണ​മെ​ന്നും ഇ​ല്ലാ​ത്ത പ​ക്ഷം കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ്‌​ ക​ര്‍​ഷ​ക​രോ​ട് ഒ​പ്പം ചേ​ര്‍​ന്ന് പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ര​ങ്കോ​ട്ട് മൊ​യ്തു പ​റ​ഞ്ഞു.