കൂട്ടരാ​ജി
Saturday, July 11, 2020 11:54 PM IST
കൂ​രാ​ച്ചു​ണ്ട് :കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ജോ​സ​ഫ് വി​ഭാ​ഗം കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ കൂ​ട്ട രാ​ജി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണി കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ല്‍, സെ​ക്ര​ട്ട​റി സു​നി​ല്‍ പൂ​ന്തോ​ട്ടം, ട്ര​ഷ​റ​ര്‍ ജെ​യ്‌​സ​ണ്‍ എ​മ്പ്ര​യി​ല്‍ തു​ട​ങ്ങി പാ​ര്‍​ട്ടി എ​ക്‌​സി​കു​ട്ടീ​വ് അം​ഗ​ങ്ങ​ള​ട​ക്കം ഏ​ഴ് പേ​രാ​ണ് രാ​ജി​വച്ച​ത്.​
പാ​ര്‍​ട്ടി​യി​ലെ മു​തി​ര്‍​ന്ന നേ​താ​വി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി യോ​ജി​പ്പി​ല്ലാ​ത്ത​താ​ണ് രാ​ജി​ക്ക് കാ​ര​ണ​മെ​ന്ന് ജോ​ണി കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ല്‍ പ​റ​ഞ്ഞു.