പോ​ലീ​സിന് ജി​ല്ലാ കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ര്‍​ശ​നം
Friday, July 10, 2020 11:35 PM IST
പേ​രാ​മ്പ്ര: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ജി​ല്ലാ കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ര്‍​ശ​നം. കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ ധ​ര്‍​ണ സ​മ​ര​വു​മാ​യി ബ​ന്ധ​പെ​ട്ടു നേ​താ​ക്ക​ള്‍​ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ലാ​ണ് കോ​ട​തി വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച​ത്. മു​ന്‍​കൂ​ര്‍ ജ്യാ​മാ​പേ​ക്ഷാ വേ​ള​യി​ല്‍ മു​ന്‍​കൂ​ര്‍ നോ​ട്ടീ​സ് കൊ​ടു​ക്കാ​തെ അ​ര്‍​ദ്ധ​രാ​ത്രി​യി​ല്‍ വീ​ടു​ക​യ​റി അ​റ​സ്റ്റ് ചെ​യ്ത​ത് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നു കോ​ട​തി ആ​രാ​ഞ്ഞു. ബ​ന്ധ​പ്പെ​ട്ട​ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തിരേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​മ​ര്‍​ശി​ച്ചു. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക മ​ല്ലി​ക​യു​ടെ പ​രാ​തി പോ​ലീ​സ് കേ​സ് ഡ​യ​റി​യി​ല്‍ പ​റ​യാ​തി​രു​ന്ന​തി​നെ​യും കോ​ട​തി വി​മ​ര്‍​ശി​ച്ചി​ട്ടു​ണ്ട്. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്ക് സോ​പാ​ധി​ക ജാ​മ്യ​മാ​ണ് കോ​ട​തി അ​നു​വ​ദി​ച്ച​ത്.

നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കുമെന്ന്
കോ​ണ്‍​ഗ്ര​സ്

പേ​രാ​മ്പ്ര: കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും നേ​താ​ക്ക​ളു​ടെ​യും വീ​ടു​ക​ളി​ല്‍ അ​ര്‍​ധ​രാ​ത്രി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു റെ​യ്ഡ് ന​ട​ത്തു​ക​യും മൂ​ന്നു പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​നീ​ര്‍ എ​ര​വ​ത്തും ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ മ​രു​തേ​രി​യും അ​റി​യി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ല്‍ ക​യ​റി പോ​ലീ​സ് അ​തി​ക്ര​മം കാ​ണി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.
പ​രാ​തി​ക്കാ​ര​ന്‍റെ പ​രാ​തി​യി​ലോ മൊ​ഴി​യി​ലോ ഇ​ല്ലാ​ത്ത നി​ര​പ​രാ​ധി​ക​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വ​രു​ത്തു​ക​യും ചെ​യ്തു. ഈ ​ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.