സ്വ​ര്‍​ണ​ക്ക​ട​ത്ത്: കോ​ണ്‍​ഗ്ര​സ് ക​ള​ക്ടറേറ്റ് മാ​ര്‍​ച്ച് ന​ട​ത്തി
Wednesday, July 8, 2020 11:16 PM IST
കോ​ഴി​ക്കോ​ട് : സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ സിബിഐ ​അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക, മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ മാ​ഫി​യ സം​ഘ​ത്തി​ല്‍ നി​ന്നും മോ​ചി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട‌റേറ്റ് മാ​ര്‍​ച്ച് ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​സു​ബ്ര​ഹ്മ​ണ്യ​ന്‍ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ക​ള്ള​ക​ട​ത്തു ന​ട​ത്തു​ന്ന​വ​രെ സം​ര​ക്ഷി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.​

കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ​കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍​കു​മാ​ര്‍, കെ​എ​സ്‌യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്ത്,കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം കെ.​രാ​മ​ച​ന്ദ്ര​ന്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ദി​നേ​ശ് പെ​രു​മ​ണ്ണ, ഷെ​റി​ല്‍​ബാ​ബു,എ​സ് കെ ​അ​ബൂ​ബ​ക്ക​ര്‍ , കെ​എ​സ്‌യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.ടി.നി​ഹാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ മാ​ര്‍​ച്ചി​ന് നേ​തൃ​ത്വം ന​ല്‍​കി.