ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി
Tuesday, July 7, 2020 11:49 PM IST
തി​രു​വ​മ്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ന്ന​ക്ക​ൽ ഉ​റു​മി വാ​ർ​ഡി​ലെ ഓ​ളി​ക്ക​ൽ എ​സ്ടി കോ​ള​നി സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ൽ കോ​ള​നി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രാ​ഹു​ൽ ഗാ​ന്ധി എം​പി ന​ൽ​കി​യ ടി​വി സ്ഥാ​പി​ച്ചു പ​ഠ​ന സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി.
ഡി​ടി​എ​ച്ചും ഇ​ൻ​വേ​ർ​ട്ട​ർ സം​വി​ധാ​ന​വും പു​ന്ന​ക്ക​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ലെ 1999 എ​സ്എ​സ്എ​ൽ​സി ബാ​ച്ചു​കാ​ർ സം​ഭാ​വ​ന ന​ൽ​കി. വാ​ർ​ഡ് മെം​ബ​ർ റോ​ബ​ർ​ട്ട്‌ നെ​ല്ലി​ക്ക​ത്തെ​രു​വി​ൽ ഉ​ദ്ഘാ​ട​നം ചെയ്തു. ഊ​രു മൂ​പ്പ​ൻ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്എ​ച്ച്എ​സ് ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ്, എം​എ​എം‌ യു​പി സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ ജോ​ൺ​സ​ൻ, എ​ൽ​പി സ്കൂ​ൾ ഹെ​ഡ് മി​സ്ട്ര​സ്സ് ഷേ​ർ​ലി, അ​ധ്യാ​പ​ക​രാ​യഅ​നി​ൽ, ചി​പ്പി, സെ​ലി​ൻ, എ​സ്ടി പ്ര​മോ​ട്ട​ർ കി​ഷോ​ർ, ലി​സി സ​ണ്ണി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.