പെടി​എം വ​ഴി ത​ട്ടി​പ്പ്: ഉ​പ​ഭോ​ക്താ​വി​ന് ന​ഷ്ട​പ്പെ​ട്ട​ത് പ​തി​നൊ​ന്നാ​യി​ര​ത്തോ​ളം രൂ​പ
Tuesday, July 7, 2020 11:20 PM IST
മാ​ന​ന്ത​വാ​ടി: പെ​ടി​എം വ​ഴി ന​ട​ത്തി​യ ത​ട്ടി​പ്പി​ലൂ​ടെ ഉ​പ​ഭോ​ക്താ​വി​ന് പ​തി​നൊ​ന്നാ​യി​ര​ത്തോ​ളം രൂ​പ ന​ഷ്ട​പ്പെ​ട്ടു. മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ മാ​താ ഹോ​ട്ട​ൽ ഉ​ട​മ പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ​നാ​യ​ർ​ക്കാ​ണ് 10639 രൂ​പ ന​ഷ്ട​മാ​യ​ത്. ഫെ​ഡ​റ​ൽ ബാ​ങ്ക് മാ​ന​ന്ത​വാ​ടി ശാ​ഖ​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ട് ന​ന്പ​റി​ൽ നി​ന്നാ​ണ് പ​ണം പെ​ടി​എം വ​ഴി ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റി​യാ​തെ പി​ൻ​വ​ലി​ച്ച​ത്. പ​തി​ന​ഞ്ചു​ദി​വ​സ​ത്തി​നു​ള്ളി​ൽ 32 ത​വ​ണ​യാ​യാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. പ​ണം പി​ൻ​വ​ലി​ച്ച​പ്പോ​ൾ യാ​തൊ​രു വി​ധ മെ​സേ​ജും മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് വ​ന്ന​തു​മി​ല്ല. പെ​ടി​എം വ​ഴി​യു​ള്ള ഇ​ട​പാ​ട്
ഒ​ഴി​കെ​യു​ള്ള മ​റ്റെ​ല്ലാ ഇ​ട​പാ​ടു​ക​ളു​ടെ​യും മെ​സേ​ജു​ക​ൾ ഫോ​ണി​ൽ വ​ന്നി​ട്ടു​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ബാ​ങ്കി​ലെ​ത്തി പാ​സ് ബു​ക്കി​ൽ അ​ക്കൗ​ണ്ട് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ചേ​ർ​ത്ത​പ്പോ​ഴാ​ണ് പെ​ടി​എം വ​ഴി പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റി​യു​ന്ന​ത്.
ന​ഷ്ട​പ്പെ​ട്ട പ​ണം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ണ്ണി​കൃ​ഷ്ണ​ൻ ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്കും മാ​ന​ന്ത​വാ​ടി പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി.