70 ല​ക്ഷം വി​ത്ത് പാ​യ്ക്ക​റ്റു​ക​ള്‍ വി​ത​ര​ണ​ത്തി​ന്
Monday, July 6, 2020 11:04 PM IST
കോ​ഴി​ക്കോ​ട്: സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ഓ​ണ​ത്തി​നൊ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് മ​ന്ത്രി വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ക്കും.
സു​ഭി​ക്ഷ കേ​ര​ളം - സം​യോ​ജി​ത ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ കൂ​ടി ഭാ​ഗ​മാ​യി ന​ട​പ്പു​വ​ര്‍​ഷം സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ളെ​യും ഉ​ള്‍​ക്കൊ​ള്ളി​ച്ചു കൊ​ണ്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 70 ല​ക്ഷം പ​ച്ച​ക്ക​റി വി​ത്ത് പാ​യ്ക്ക​റ്റു​ക​ള്‍ ഈ ​മാ​സം ക​ര്‍​ഷ​ക​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​മാ​യി വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്യും.​
വി​ത്തു പാ​യ്ക്ക​റ്റു​ക​ള്‍ കൂ​ടാ​തെ 250 ല​ക്ഷം പ​ച്ച​ക്ക​റി തൈ​ക​ളും വി​ത​ര​ണ​ത്തി​നാ​യി ത​യ്യാ​റാ​യി വ​രു​ന്ന​താ​യി മ​ന്ത്രി അ​റി​യി​ച്ചു.