ര​ക്തം സ്വീ​ക​രി​ക്കാ​ന്‍ സൗ​ക​ര്യ​മി​ല്ലാ​തെ ത​ലാ​സീ​മി​യ രോ​ഗി​ക​ള്‍
Monday, July 6, 2020 11:04 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി വാ​ര്‍​ഡ് ഒ​ഴി​പ്പി​ച്ച​തോ​ടെ ര​ക്തം സ്വീ​ക​രി​ക്കാ​ന്‍ സൗ​ക​ര്യ​മി​ല്ലാ​തെ ത​ലാ​സീ​മി​യ രോ​ഗി​ക​ള്‍ . മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ര​ക്തം മാ​റ്റാ​ന്‍ എ​ത്തി​യ 18-വ​യ​സി​ന് മു​ക​ളി​ലു​ള്ള രോ​ഗി​ക​ളാ​ണ് വാ​ര്‍​ഡി​ല്‍ ഇ​രു​ന്ന് ര​ക്തം സ്വീ​ക​രി​ക്കേ​ണ്ടി വ​ന്ന​ത്.
ഇ​വ​രെ ചി​കി​ത്സി​ച്ചു​വ​ന്നി​രു​ന്ന 55 ക​ട്ടി​ലു​ക​ളു​ള്ള 48- ാം വാ​ര്‍​ഡ് കോ​വി​ഡ് രോ​ഗി​ക​ളെ കി​ട​ത്താ​ന്‍ ഒ​ഴി​പ്പി​ച്ചെ​ടു​ത്തി​രു​ന്നു. സാ​മൂ​ഹി​ക അ​ക​ലം പോ​ലും പാ​ലി​ക്കാ​തെ രോ​ഗി​ക​ളെ ഒ​രു മേ​ശ​യ്ക്കും ചു​റ്റും ഇ​രു​ത്തി​യാ​ണ് ര​ക്തം ന​ല്‍​കി​യ​ത്.​രോ​ഗ പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ ത​ലാ​സീ​മി​യ രോ​ഗി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വീ​ഴ്ച വ​രു​ത്തി​യ​താ​യും ആ​ക്ഷേ​പ​മു​ണ്ട്.
ത​ലാ​സീ​മി​യ പോ​ലു​ള്ള മാ​ര​ക ര​ക്ത​ജ​ന്യ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​ന് പ്ര​ത്യേ​കം ഹെ​മ​റ്റോ​ള​ജി​കേ​ന്ദ്രം സ്ഥാ​പി​ക്ക​ണ​മെ​ന്ന പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​വ​ശ്യ​വും ഇ​തു​വ​രെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കി​ട​ന്ന് ര​ക്തം ന​ല്‍​കു​ന്ന​തി​ന് ഓ​രോ രോ​ഗി​ക്കും പ്ര​ത്യേ​കം ക​ട്ടി​ല്‍ അ​നു​വ​ദിക്കണമെന്ന് കേ​ര​ള ബ്ല​ഡ് പേ​ഷ​ന്‍റ്സ് പ്രൊ​ട്ട​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ സ​ര്‍​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.