താമരശേരി: കൊടുവള്ളി പോലീസ് സ്റ്റേഷന്-ഉളിയാടന്‍കുന്ന്-ബസ് സ്റ്റാന്‍ഡ് റോഡ് കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മിച്ചത്. നഗരസഭ ഡിവിഷന് കൗണ്‍സിലര്‍ ഇ.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കാരാട്ട് ഫൈസല്‍, യു.കെ. കാദര്‍, യു.കെ. പ്രസാദ്, ഒ.പി. റസാഖ്, യു.കെ. അബൂബക്കര്‍, വഖഫ് ബോര്‍ഡ് മെംബര്‍ റസിയ ഇബ്രാഹിം, ഒ.പി.ഐ. കോയ, ഒ.പി. റഷീദ്, എ.പി. സിദ്ധീഖ്, കെ.ശറഫുദ്ധീന്‍, പി.കെ. മുഹമ്മദ്, ചോലക്കര റസാഖ് എന്നിവര്‍ പങ്കെടുത്തു.
അനുമോദിച്ചു
താമരശേരി: എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അമ്പായത്തോട് വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. യോഗത്തിന്റെ ഉദ്ഘാടനവും ഉപഹാര വിതരണവും ജില്ലാ പഞ്ചായത്ത് മെംബർ നജീബ് കാന്തപുരം നിര്‍വഹിച്ചു. എ.ടി. ദാവൂദ് , ഹാരിസ് അമ്പായത്തോട്, കെ.സി. ബഷീര്‍, ഷംസീര്‍ കക്കാട്ടുമ്മല്, പി.കെ. മൂസ, എം.കെ. മജീദ്, എ.ടി.റഫീക്ക്, എ.ടി. ഷഫീക്ക്, ഇ.കെ. സക്കരിയ, കെ.പി.റസാഖ്, സി. സക്കീര്‍, മുഷ്താഖ്, കെ.സി.മുഹമ്മദ് ജാസിം എന്നിവര്‍ പ്രസംഗിച്ചു.