ചീ​ടി​ക്കു​ഴി​യി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എത്തു​ന്ന​തി​ല്‍ നാട്ടുകാർക്ക് ആ​ശ​ങ്ക
Monday, July 6, 2020 11:04 PM IST
താ​മ​ര​ശേ​രി: ത​ല​യാ​ട് ചീ​ടി​ക്കു​ഴി​യി​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന​ത് നാ​ട്ടു​കാ​രി​ല്‍ ആ​ശ​ങ്ക പ​ര​ത്തു​ന്നു. പു​റ​ത്തു നി​ന്നു​ള്ള നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്. പൂ​നൂ​ര്‍ പു​ഴ​യു​ടെ ഉ​ത്ഭ​വം കാ​ണാ​നും കു​ളി​ക്കാ​നും എ​ന്ന പേ​രി​ലാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​ര്‍ ദി​വ​സേ​ന വ​ന്നു പോ​കു​ന്ന​ത്.
നാ​ലാം വാ​ര്‍​ഡ് മെം​ബ​ര്‍ പി.​ആ​ര്‍. സു​രേ​ഷ്, സം​ജാ​ദ് ചീ​ടി​ക്കു​ഴി, മ​നോ​ജ് ത​ല​യാ​ട്, അ​ബ്ദു​ള്‍ ഹ​ഖ്, മു​നീ​ര്‍ ച​ടി​ക്കു​ഴി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ഇ​തി​നെ​തി​രേ ജ​ന​കീ​യ ക​മ്മ​ിറ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്ത് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും വ​രു​ന്ന​വ​ര്‍​ക്ക് ല​ഘു ലേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. അ​ന​ധി​കൃ​ത​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നമ്പ​ര്‍ ശേ​ഖ​രി​ച്ച് പോ​ലീ​സ് ഹെ​ല്‍​ത്ത് ഫോ​റ​സ്റ്റ് എ​ന്നി​വ​ര്‍​ക്ക് കൈ​മാ​റു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.