ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Sunday, July 5, 2020 9:39 PM IST
തി​രു​വ​മ്പാ​ടി: വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം പു​ല്ലൂ​രാം​പാ​റ പ​ത്താ​യ​പ്പാ​റ ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. നെ​ല്ലി​പ്പൊ​യി​ൽ ച​വ​ർ​നാ​ൽ ഷി​നോ​യി​യു​ടെ മ​ക​ൻ ജെ​യിം​സി​ന്‍റെ (20) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കാ​ണാ​താ​യ സ്ഥ​ല​ത്തി​ന് തൊ​ട്ടു​താ​ഴെ ഇ​ര​വ​ഞ്ഞി​പ്പു​ഴ​യി​ൽ പ​ത്താ​യ​പ്പാ​റ ക​ട​വി​ന് സ​മീ​പ​ത്തു നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

മ​ല​യോ​ര മേ​ഖ​ല​യി​ലെ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ തെ​ര​ച്ചി​ലി​ന് ത​ട​സ​മാ​യി. പു​ഴ​യി​ലെ അ​സ​ഹ്യ​മാ​യ ത​ണു​പ്പ് തെ​ര​ച്ചി​ലി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് അ​ധി​ക സ​മ​യം തെ​ര​ച്ചി​ൽ ന​ട​ത്തു​വാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി. താ​മ​ര​ശേ​രി താ​ലൂ​ക്ക് ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ശ്രീ​ധ​ര​ൻ, ഫ​യ​ർ​ഫോ​ഴ്സ് അ​സി. ഓ​ഫീ​സ​ർ വി​ജ​യ​ൻ, തി​രു​വ​മ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​ജെ. കു​ര്യാ​ച്ച​ൻ, വി​ത്സ​ൻ താ​ഴ​ത്തു​പ​റ​മ്പി​ൽ, തി​രു​വ​മ്പാ​ടി വി​ല്ലേ​ജ് ഓ​ഫീ​സ​ർ മാ​ർ​ട്ടി​ൻ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്ത് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി വ​രു​ക​യാ​യി​രു​ന്നു.

മു​ക്കം ഫ​യ​ർ​ഫോ​ഴ്സ്, തി​രു​വ​മ്പാ​ടി പോ​ലീ​സ്, സി​വി​ൽ ഡി​ഫ​ൻ​സ്, ഓ​മ​ശേ​രി ക​ർ​മ്മ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ, രാ​ഹു​ൽ ബ്രി​ഗേ​ഡ് അ​ട​ക്ക​മു​ള്ള പ​രി​സ​ര​ങ്ങ​ളി​ലെ മ​റ്റു സ​ന്ന​ദ്ധ സം​ഘ​ങ്ങ​ളും നാ​ട്ടു​കാ​രും തെ​ര​ച്ചി​ലി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​ൻ​ക്വി​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ​ക്കും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും ശേ​ഷം സം​സ്കാ​ര​ത്തി​ന് വി​ട്ടു ന​ൽ​കും. അ​മ്മ: സെ​ലീ​ല. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ​ഫ് (സെ​മി​നാ​രി വി​ദ്യാ​ർ​ഥി), റോ​സി​ലി (വി​ദ്യാ​ർ​ഥി), ജോ​ർ​ജ്(​വി​ദ്യാ​ർ​ഥി).