റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 4, 2020 11:36 PM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​മു​ന്ന് ല​ക്ഷ​ത്തി എ​ൺ​പ​തി​നാ​യി​രം രൂ​പ ചെ​ല​വ​ഴി​ച്ച് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ 11-ാം വാ​ര്‍​ഡ് കോ​ളി​ക്ക​ല്‍ - ഇ​ല്ല​ക്കു​ന്ന് എ​സ്‌​സി കോ​ള​നി റോ​ഡ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ലു​ള്ള​തോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മ​ദാ​രി ജു​ബൈ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ര്‍​ഡ് വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ര്‍ ഐ.​പി. അ​ബ്ദു​ള്‍ സ​ലാം, വി.​പി. സ​തീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡ് പാ​ൽ​സൊ​സൈ​റ്റി- ക​ണ​ക്കൊ​മ്പി​ൽ-​തെ​ക്ക​യി​ൽ​താ​ഴെ ഒ​ടി​ക്കു​ഴി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ഷ​ക്കീ​ന കു​ഞ്ഞു​മോ​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വി​ൻ​സി തോ​മ​സ്, ജോ​ർ​ജ് പൊ​ട്ട​ക്കു​ള​ത്തി​ൽ, സ​ജി കൂ​ന​ന്താ​ന​ത്ത്, ഫൈ​സ​ൽ കു​ന്ന​ത്തേ​രി, സ​ജി തെ​ക്ക​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ഴി​ക്കോ​ട്:​ ക​ണ്ണാ​ടി പൊ​യി​ല്‍ - ചാ​ത്തോ​ത്ത്താ​ഴെ റോ​ഡ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം പു​രു​ഷ​ന്‍ ക​ട​ലു​ണ്ടി എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. കി​നാ​ലൂ​ര്‍, പൂ​വ​മ്പാ​യി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് എ​ളു​പ്പ​ത്തി​ല്‍ ക​ണ്ണാടി പൊ​യി​ലി​ലെ കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും മ​റ്റും എ​ത്തി​ച്ചേ​രാ​വു​ന്ന റോ​ഡാ​ണി​ത്. എംഎ​ല്‍എ​യു​ടെ മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച 25 ല​ക്ഷം ര​ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് നി​ര്‍​മി​ക്കു​ക.​പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. ക​മ​ലാ​ക്ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.