ക​ള്ള്ഷാ​പ്പ് പൂ​ട്ടിച്ചു
Saturday, July 4, 2020 11:35 PM IST
പേ​രാ​മ്പ്ര: പേ​രാ​ന്പ്ര മാ​ർ​ക്ക​റ്റി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ള്ളു​ഷാ​പ്പ് പേ​രാ​മ്പ്ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് അ​ധി​കൃ​ത​ർ പൂ​ട്ടിച്ചു. വ്യ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി. 30 കൊ​ല്ലം പ​ഴ​ക്ക​മു​ള്ള​തും ഇ​ടി​ഞ്ഞു വീ​ഴാ​നു​മാ​യ കെ​ട്ടി​ട​ത്തി​ലാ​ണു ഷാ​പ്പ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. മ​ഴ പെ​യ്താ​ൽ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ വെ​ള്ളം എ​ത്തും. ചു​റ്റിലും വെ​ള്ള​ക്കെ​ട്ടാ​ണ്. ശു​ചി മു​റി​യു​ടെ പൈ​പ്പ് പൊ​ട്ടി വെ​ള്ള​ത്തി​ൽ മാ​ലി​ന്യം ക​ല​ർ​ന്ന​തോ​ടെ​യാ​ണു പ്ര​ശ്നം രൂ​ക്ഷ​മാ​യ​ത്.