മ​ര​ത്തി​ൽ നി​ന്നും വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Saturday, July 4, 2020 9:55 PM IST
കോ​ട​ഞ്ചേ​രി: മ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​ണ്ട​പ്പ​ൻ​ചാ​ൽ ക​യ​ത്തും​ക​ര​യി​ൽ സ​ണ്ണി ലി​ല്ലി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സോ​ജി​ൻ (26) ആ​ണ് മ​രി​ച്ച​ത്.

മൂ​ന്ന് ദി​വ​സം മു​ന്പാ​ണ് മ​രം മു​റി​ക്കു​ന്നി​ടെ മ​ര​ത്തി​ൽ നി​ന്ന് വീ​ണ് അ​പ​ക​ടം. ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: ഷൈ​ജു, ന​യ​ന.