വ​യോ​ധി​ക​യു​ടെ ആ​ഭ​ര​ണ​വും പ​ണ​വും ക​വ​ർ​ന്ന സം​ഭ​വം: അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി
Saturday, July 4, 2020 12:04 AM IST
മു​ക്കം: യാ​ത്ര​ക്കാ​രി​യു​ടെ ആ​ഭ​ര​ണ​വും പ​ണ​വും ക​വ​ർ​ന്ന് റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്. വ​യോ​ധി​ക​യു​ടെ കൈ ​കാ​ലു​ക​ൾ കെ​ട്ടി​യി​ട്ട് ഓ​ട്ടോ ഡ്രൈ​വ​ർ പീ​ഡി​പ്പി​ച്ച​താ​യി വ​യോ​ധി​ക മ​ജി​സ്ട്രേ​റ്റി​ന് മൊ​ഴി ന​ൽ​കി. ഓ​ട്ടോ​റി​ക്ഷ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന വ​യ​ർ ഉ​പ​യോ​ഗി​ച്ച് കൈ​യും സ​മീ​പ​ത്തെ ചെ​ടി​യു​ടെ വ​ള്ളി ഉ​പ​യോ​ഗി​ച്ച് കാ​ലും കെ​ട്ടി​യി​ട്ടാ​ണ് ദേ​ഹോ​പ​ദ്ര​വം ന​ട​ത്തി​യ​തെ​ന്ന് മ​ജി​സ്ട്രേ​റ്റി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ വ​യോ​ധി​ക പ​റ​ഞ്ഞ​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.
ഓ​ട്ടോ​റി​ക്ഷ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് ഇ​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ കീ​റി​മു​റി​ക്കു​ക​യും ശ​ബ്ദി​ച്ചാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തി​നി​ടെ വ​യോ​ധി​ക​യു​ടെ ബോ​ധം ന​ഷ്ട​പ്പെ​ട്ടു. ബോ​ധം വ​ന്ന​പ്പോ​ഴേ​ക്കും പ്ര​തി ഓ​ട്ടോ​റി​ക്ഷ​യു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി‌​രു​ന്നു.
ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​യു​ടെ ഒ​രു പ​വ​ൻ തൂ​ക്ക​മു​ള്ള മാ​ല​യും ക​മ്മ​ലും പ​ണ​മ​ട​ങ്ങി​യ പേ​ഴ്സും ഓ​ട്ടോ ഡ്രൈ​വ​ർ അ​പ​ഹ​രി​ച്ചു.
മോ​ഷ്ടാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഇ​വ​ർ​ക്ക്ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്‌​പി ഡോ. ​ശ്രീ​നി​വാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി.
താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി ടി.​കെ. അ​ഷ്റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.
ഉ​യ​രം കു​റ​ഞ്ഞ, ത​ടി​യു​ള്ള ആ​ളാ​ണ് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ​ന്ന് വ​യോ​ധി​ക ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. മു​ക്കം ഇ​ൻ​സ്പെ​ക്ട​ർ ബി.​കെ. സി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.