കെ​എ​സ്ടി​യു സം​സ്ഥാ​ന വ്യാ​പ​ക​ സ​മ​രത്തിനൊരുങ്ങുന്നു
Saturday, July 4, 2020 12:02 AM IST
കോ​ഴി​ക്കോ​ട്: പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പ​ട്ട് കെ​എ​സ്ടി​യു സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​മ​രം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.​സം​സ്ഥാ​ന​ത്തെ എ​ഇ​ഒ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ എ​ട്ടി​ന് ധ​ർ​ണ ന​ട​ത്തും. ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ധ്യാ​പ​ക​രെ കൊ​വി​ഡ് പ്ര​തി​രോ​ധ ഡ്യൂ​ട്ടി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക, വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്യു​ക, യൂ​ണി​ഫോം വി​ത​ര​ണ​ത്തെ തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ​ക്കു​ണ്ടാ​യ ബാ​ദ്ധ്യ​ത പ​രി​ഹ​രി​ക്കു​ക. സ്കൂ​ൾ പാ​ഠ​പു​സ്ത​കം വി​ത​ര​ണം ചെ​യ്യു​ക, ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ലെ അ​വ​സ​ര​സ​മ​ത്വം ഉ​റ​പ്പാ​ക്കു​ക, നി​യ​മ​ന നി​രോ​ധ​നം ഒ​ഴി​വാ​ക്കു​ക, ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, എ​സ്എ​സ്എ​ൽ​സി പാ​സാ​യ മു​ഴു​വ​ൻ വി​ദ്യാ​ർഥി​ക​ൾ​ക്കും തു​ട​ർ പ​ഠ​ന​ത്തി​ന് അ​വ​സ​രം ന​ൽ​കു​ക, ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കെ​എ​സ്ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, അ​ബ്ദു​ല്ല വാ​വൂ​ർ, ട്ര​ഷ​റ​ർ ബ​ഷീ​ർ ചെ​റി​യാ​ണ്ടി, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി പി.​കെ. അ​സീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.