ആ​ശു​പ​ത്രി​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ന്‍ ഇ-​ഹെ​ല്‍​ത്ത് പ്രോ​ഗ്രാം
Saturday, July 4, 2020 12:02 AM IST
കോ​ഴി​ക്കോ​ട്: കോവി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ 3000 പേ​രെ ചി​കി​ത്സി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ബീ​ച്ച് ജ​ന​റ​ല്‍ ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍​ത്തും. മ​റ്റു​രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യോ​ടൊ​പ്പം കോ​വി​ഡ് ഗു​രു​ത​ര കേ​സു​ക​ള്‍​ക്ക് മാ​ത്രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. മ​റ്റു കോ​വി​ഡ് രോ​ഗി​ക​ളെ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലാ​യി​രി​ക്കും ചി​കി​ത്സി​ക്കു​ക. നി​ല​വി​ല്‍ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ്ഹൗ​സാ​ണ് എ​ഫ്എ​ല്‍​ടി​സി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ള്‍​പ്പെ​ടെ കു​റ​ച്ച് ആ​ശു​പ​ത്രി​ക​ളെ കൂ​ടി എ​ഫ്എ​ല്‍​ടി​സി ആ​ക്കി മാ​റ്റും. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലെ ഒ​പി തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ഇ-​ഹെ​ല്‍​ത്ത് പ്രോ​ഗ്രാം ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്കും.
രോ​ഗി​ക​ള്‍​ക്ക് വീ​ട്ടി​ലി​രു​ന്ന് ത​ന്നെ ചി​കി​ത്സ ല​ഭ്യ​മാ​ക്കും. എ​ല്ലാ​വ​രും ടെ​ലി മെ​ഡി​സി​ന്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. ജി​ല്ല​യി​ലെ 25 ആ​ശു​പ​ത്രി​ക​ളെ ബ​ന്ധ​പ്പെ​ടു​ത്തി ഇ-ഹെ​ല്‍​ത്ത് സം​വി​ധാ​നം ഒ​രു​ക്കും. സ​ജ്ജീ​ക​ര​ണ​ചെ​ല​വി​ലേ​ക്കാ​യി എം​എ​ല്‍​എ​മാ​ര്‍ 25 ല​ക്ഷം രൂ​പ ന​ല്‍​കും. സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ല്‍ ഹാ​ജ​ര്‍​നി​ല 50 ശ​ത​മാ​ന​മാ​ക്കി​യ​തി​നാ​ല്‍ ബാ​ക്കി​യു​ള്ള ജീ​വ​ന​ക്കാ​ര്‍ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​വ​ണം. ബ​ന്ധ​പ്പെ​ട്ട മേ​ലു​ദ്യേ​ഗ​സ്ഥ​ര്‍ ഇ​ത് ഉ​റ​പ്പ് വ​രു​ത്ത​ണം. വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ ല​ഭ്യ​ത​കു​റ​വ് പ​രി​ഹ​രി​ക്കാ​ന്‍ ജീ​വ​ന​ക്കാ​രു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും സേ​വ​നം ഉ​പ​യോ​ഗി​ക്കും. അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ എ​ല്‍​എ​ല്‍​എ​മാ​രാ​യ പി.​ടി.​എ. റ​ഹിം, പു​രു​ഷ​ന്‍ ക​ട​ലു​ണ്ടി, കാ​രാ​ട്ട് റ​സാ​ക്ക്, പാ​റ​ക്ക​ല്‍ അ​ബ്ദു​ള്ള, സി.​കെ. നാ​ണു, ഇ.​കെ. വി​ജ​യ​ന്‍, കെ. ​ദാ​സ​ന്‍, എ. ​പ്ര​ദീ​പ് കു​മാ​ര്‍, വി.​കെ.​സി. മ​മ്മ​ദ് കോ​യ, മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി, ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ റാ​വു, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.