ക​ർ​ഷ​ക​ന് കാ​ട്ടുപ​ന്നി​യെ വെ​ടി​വയ്ക്കാ​നു​ള്ള അ​നു​മ​തി പു​ന­ഃസ്ഥാ​പി​ച്ചു
Thursday, July 2, 2020 11:57 PM IST
കോ​ട​ഞ്ചേ​രി: കാ​ട്ടു പ​ന്നി​യു​ടെ ജ​ഡ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ണി​ച്ചു എ​ന്ന​പേ​രി​ൽ ജോ​ർ​ജ് ജോ​സ​ഫ് ഇ​ട​പ്പാ​ട്ട് കാ​വു​ങ്ക​ൽ എ​ന്ന ക​ർ​ഷ​ക​ന്‍റെ റ​ദ്ദാ​ക്കി​യ എം ​പാ​ന​ൽ അ​നു​മ​തി ഡി​എ​ഫ്ഒ പു​ന:​സ്ഥാ​പി​ച്ചു.
കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു പ​ന്നി​ക​ളെ വെ​ടി​വെ​ക്കാ​നു​ള്ള അ​നു​മ​തി ഡി​എ​ഫ്ഒ ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് എം ​പാ​ന​ൽ അ​നു​മ​തി ല​ഭി​ച്ച ജോ​ർ​ജ് ജോ​സ​ഫ് ഇ​ട​പ്പാ​ട്ട് കാ​വു​ങ്ക​ൽ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി ഒ​രു ആ​ൺ പ​ന്നി​യെ കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് വെ​ടി​വച്ചു​കൊ​ന്നു. എ​ന്നാ​ൽ വെ​ടി​വച്ച് കൊ​ന്ന കാ​ട്ടു​പാ​ന്നി​യോ​ടെ അ​നാ​ദ​ര​വ് കാ​ണി​ക്കു​ക​യും ഫോ​ട്ടോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് ജോ​ർ​ജ് ജോ​സ​ഫ് ഇ​ട​പ്പാ​ട്ട് കാ​വു​ങ്ക​ലി​ന് ന​ൽ​കി​യ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.
കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ​യു​ടെ​അ​ഭ്യ​ർ​ത്ഥ​ന​യെ തു​ട​ർ​ന്ന് ലി​സ്റ്റി​ൽ വീ​ണ്ടും ഉ​ൾ​പ്പെ​ടു​ത്തി ഡി​വി​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം. ​രാ​ജീ​വ​ൻ ഉ​പാ​ധി​ക​ളോ​ടെ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ല്ലു​ന്ന കൃ​ത്യം ന​ട​പ്പി​ലാ​ക്കി​യാ​ൽ ഉ​ട​ൻ ത​ന്നെ ബ​ന്ധ​പ്പെ​ട്ട ഫോ​റ​സ്റ്റ് ഓ​ഫീ​സ​റെ വി​വ​രം അ​റി​യി​ക്ക​ണം.
മു​ല​യൂ​ട്ടു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടിവയ്ക്കു​ന്ന​ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. കാ​ട്ടി​നു​ള്ളി​ൽ വ​ച്ച് പ​ന്നി​ക​ളെ വെ​ടി​വയ്ക്കാ​ൻ പാ​ടു​ള്ള​ത​ല്ല. കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റി​ഞ്ഞോ അ​റി​യാ​തെ​യോ മ​നു​ഷ്യ​ജീ​വ​നോ, സ്വ​ത്തി​നോ സം​ഭ​വി​ക്കു​ന്ന അ​പാ​യ​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കും വെ​ടി​വയ്ക്കു​ന്ന ആ​ളു മാ​ത്ര​മാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി.
വ​ന്യ​ജീ​വി​സം​ര​ക്ഷ​ണ നി​യ​മം പാ​ലി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും ഇ​തി​ന് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ ലി​സ്റ്റി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ൽ ഡി​എ​ഫ്ഒ​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.