ശ്മ​ശാ​ന​ത്തി​ല്‍ കാ​വ​ല്‍​ക്കാ​രെ നി​യ​മി​ക്ക​ണമെന്ന്
Thursday, July 2, 2020 11:56 PM IST
കോ​ഴി​ക്കോ​ട്:​ വെ​സ്റ്റ്ഹി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ പൊ​തു ശ്മ​ശാ​ന​ത്തി​ല്‍ ശ​വ​സം​സ്‌​കാ​ര സ​മ​യ​ത്ത​ല്ലാ​തെ ഗേ​റ്റു​ക​ള്‍ തു​റ​ന്നി​ട​രു​തെ​ന്നും മു​ഴു​വ​ന്‍ സ​മ​യ​വും കാ​വ​ല്‍​ക്കാ​രെ നി​യ​മി​ക്കാ​ന്‍ അ​ടി​യ​ന്തര ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും വെ​സ്റ്റ്ഹി​ല്‍ പൊ​തു​ശ്മ​ശാ​ന സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.​
സം​സ്‌​കാ​ര ക്രി​യ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന വ്യ​ക്തി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും പ​രി​ശീ​ല​ന​വും ന​ല്‍​ക​ണ​മെ​ന്നും അ​വ​രെ കോ​ര്‍​പ​റേ​ഷ​ന്‍ ജീ​വ​ന​ക്കാ​രാ​യി പ​രി​ഗ​ണി​ക്കു​ക​യോ മ​തി​യാ​യ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പ് വ​രു​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്നും ആം​ബു​ല​ന്‍​സു​ക​ളി​ല്‍ കൃ​ത്യ​മാ​യ അ​ണു ന​ശീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്നും സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.​രാ​ത്രി എ​ട്ടി​ന് ശേ​ഷം സം​സ്‌​ക്കാ​രം അ​നു​വ​ദി​ക്ക​രു​തെ​ന്നും മ​തി​യാ​യ ലൈ​റ്റ് സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്നും മാ​ലി​ന്യ നി​ക്ഷേ​പ​മ​വ​സാ​നി​പ്പി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചു

മു​ക്കം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ദ്ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​മൂ​ഹ്യ വ്യാ​പ​നം അ​ട​ക്കം ഉ​ണ്ടാ​വാ​തി​രി​ക്കാ​നു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ പോ​സ്റ്റ​റു​ക​ൾ കോ​ഴി​ക്കോ​ട് റൂ​റ​ൽ പോ​ലീ​സ് പ​രി​ധി​യി​ൽ വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ പോ​സ്റ്റ​റു​ക​ൾ പ​തി​ക്കു​ക​യും ചെ​യ്തു.