ക​രി​പ്പൂ​രി​ലെ പ​രി​ശോ​ധ​ന: രോ​ഗം സ്ഥി​രീ​ക​രി​ച്ച​തു അ​ഞ്ചുപേ​ർ​ക്ക്
Thursday, July 2, 2020 11:56 PM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​വാ​സി​ക​ളി​ൽ കോ​വി​ഡ് സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യ 109 പേ​രി​ൽ രോ​ഗം ക​ണ്ടെ​ത്തി​യ​ത് അ​ഞ്ചു​പേ​ർ​ക്ക് മാ​ത്രം. കോ​വി​ഡ്- 19 റാ​പ്പി​ഡ് പ​രി​ശോ​ധ​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ 26 മു​ത​ലാ​ണ് ആ​രം​ഭി​ച്ച​ത്. 3500ലേ​റെ പേ​രെ​യാ​ണ് ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. ഇ​വ​രി​ൽ അ​ഞ്ഞൂ​റി​ലേ​റെ പ്ര​വാ​സി​ക​ളു​ടെ സ്ര​വ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​നാ​ഫ​ലം വൈ​കു​ന്ന​താ​ണ് പ്ര​വാ​സി​ക​ളി​ൽ ആ​ശ​ങ്ക പ​ട​ർ​ത്തു​ന്ന​ത്.
സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രെ ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് മാ​റ്റു​ക​യാ​ണ്. ഗ​ൾ​ഫി​ൽ നി​ന്നെ​ത്തു​ന്ന പ്ര​വാ​സി​ക​ളി​ൽ കോ​വി​ഡ് റാ​പ്പി​ഡ് പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രെ മാ​ത്ര​മാ​ണ് സ്ര​വ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ വി​മാ​ന​ത്താ​വ​ള എ​യ്ഡ് പോ​സ്റ്റി​ന് സ​മീ​പ​ത്തു വ​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന.​യാ​ത്ര​ക്കാ​ർ കൂ​ടി​യ​തോ​ടെ ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള​ള കു​മ്മി​ണി​പ്പ​റ​ന്പ് എ​യ​ർ​പോ​ർ​ട്ട് ഗാ​ർ​ഡ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം സ്ര​വ പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലേ​ക്കു എ​ത്തി​ച്ച യാ​ത്ര​ക്കാ​ർ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രു​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​യി​ക്കി​യി​രു​ന്നു.
പ്ര​വാ​സി​ക​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​ര​ണം കു​റ​ഞ്ഞ​ത് ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ച്ചി​ട്ടു​ണ്ട്.