ക​ട്ടി​പ്പാ​റ​യി​ല്‍ സാ​യാ​ഹ്ന ഒ​പി ആ​രം​ഭി​ച്ചു
Thursday, July 2, 2020 11:55 PM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ വെ​ട്ടി ഒ​ഴി​ഞ്ഞ​തോ​ട്ട​ത്തി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി മാ​റി​യ​തോ​ടെ രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ ഒ​പി സ​മ​യം നീ​ട്ടി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​രു ഡോ​ക്ട​ര്‍, ഫാ​ര്‍​മ​സി​സ്റ്റ്, സ്റ്റാ​ഫ് നേ​ഴ്‌​സ് എ​ന്നി​വ​രെ പ്ര​ത്യേ​കം നി​യ​മി​ച്ചി​ട്ടു​ണ്ട്. ലാ​ബ് സം​വി​ധാ​ന​വും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ അ​നു​വ​ദി​ച്ച 59 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ടം നി​ര്‍​മിക്കുന്നുണ്ട്. സാ​യ്ഹ്ന ഒ​പി കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട്, സ്റ്റാ​ന്‍ഡിം​ഗ് ക​മ്മിറ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ ബേ​ബി ബാ​ബു, പി.​സി. തോ​മ​സ്, മെം​മ്പ​ര്‍​മാ​രാ​യ കെ.​വി. അ​ബ്ദു​ള്‍ അ​സീ​സ്, വ​ത്സ​ല ക​ന​ക ദാ​സ്, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ന​സ്‌​റു​ല്‍ ഇ​സ്ലാം, ടി.​സി. വാ​സു, കെ.​കെ.​എം. ഹ​നീ​ഫ, അ​ന്‍​വ​ര്‍ സ​ഖാ​ഫി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.